CRICKET

ആധികാരികം, അനായാസം; ലക്‌നൗവിനെതിരേ കൊല്‍ക്കത്തയ്ക്ക് എട്ടു വിക്കറ്റ് വിജയം

കൊല്‍ക്കത്ത ഓപ്പണര്‍ ഫില്‍ സാല്‍ട്ടിന്റെ മികച്ച ഇന്നിങ്‌സിന്റെ (47 പന്തിൽ 89 ) പിന്‍ബലത്തിലാണ് ലക്ഷ്യം മറികടന്നത്

വെബ് ഡെസ്ക്

ഐപിഎല്‍ 2024 പോയിന്റ് ടേബിളില്‍ രണ്ടാംസ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സിന് നാലാം സ്ഥാനക്കാരായ ലക്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിനെതിരേ ആധികാരിക വിജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് ലക്‌നൗവിനെ പരാജയപ്പെടുത്തിയത്.

162 റണ്‍സ് വിജയലക്ഷ്യത്തിനായി ഇറങ്ങിയ കൊല്‍ക്കത്ത ഓപ്പണര്‍ ഫില്‍ സാല്‍ട്ടിന്റെ മികച്ച ഇന്നിങ്‌സിന്റെ (47 പന്തിൽ 89 ) പിന്‍ബലത്തിലാണ് ലക്ഷ്യം മറികടന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 38 റണ്‍സുമായി ഉറച്ച പിന്തുണ കൂടി നല്‍കിയതോടെ കൊല്‍ക്കത്തയുടെ വിജയം അനായാസമായി. ആറ് റണ്‍സ് എടുത്ത സുനില്‍ നരെയ്‌ന്റേയും അംഗ്രിഷ് രഘുവംശിയുടെ വിക്കറ്റുകള്‍ മൊഹ്‌സിന്‍ ഖാനാണ് സ്വന്തമാക്കിയത്. 15.4 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തിലാണ് കൊല്‍ക്കത്ത വിജയലക്ഷ്യം മറികടന്നത്.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്‌നൗവിനായി ഓപ്പണര്‍മാരായ ക്വന്റണ്‍ ഡികോക്കും (10), ക്യാപ്റ്റന്‍ കെ എല്‍ രാഹുലും (39) മോശമല്ലാത്ത തുടക്കം നല്‍കിയെങ്കിലും കൃത്യമായ ഇടവേളികളില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ വലിയ സ്‌കോറിലേക്ക് എത്താന്‍ ലക്‌നൗവിനായില്ല. അയൂഷ് ബദോനി (29), മാര്‍ക്കസ് സ്‌റ്റോണിസ് (10), നിക്കോളാസ് പൂരന്‍ (45) എന്നിവര്‍ക്കു മാത്രമാണ് രണ്ടക്കം കണ്ടെത്താന്‍ സാധിച്ചത്. കൊല്‍ക്കത്തക്കായി മിച്ചല്‍ സ്റ്റാര്‍ക് മൂന്നു വിക്കറ്റുകള്‍ നേടിയപ്പോള്‍ വൈഭവ് അറോറ, സുനില്‍ നരെയ്ന്‍, വരുണ്‍ ചക്രവര്‍ത്തി, ആന്‍ഡ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം