CRICKET

ക്രിക്കറ്റില്‍ 'അരങ്ങേറ്റം' കുറിച്ച്‌ സഞ്ജയ് ദത്ത്‌; ലക്ഷ്യം 'സിം ആഫ്രോ ടി10' ടൂർണമെന്റ്

വെബ് ഡെസ്ക്

സിംബാബ്‌വെ ആഭ്യന്തര ക്രിക്കറ്റ് ലീഗായ 'സിം ആഫ്രോ ടി10' ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഹരാരെ ഹറികെയ്ൻ ടീമിനെ സ്വന്തമാക്കി ബോളിവുഡ് താരം സഞ്ജയ് ദത്ത്. ജൂലൈ 20ന് ആരംഭിക്കാനിരിക്കുന്ന ലീഗില്‍ ടീമിനെ സ്വന്തമാക്കിയതിലൂടെ ക്രിക്കറ്റ് ലോകത്തേയ്ക്കുള്ള ആദ്യ ചുവട് വയ്പ്പ് നടത്തിയിരിക്കുകയാണ് സഞ്ജയ് ദത്ത്. ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനി സ്ഥാപകനും ചെയർമാനും സിഇഒയുമായ സർ സോഹൻ റോയിയാണ് ദത്തിനൊപ്പം ടീമിന്റെ സഹ ഉടമ. സംവിധായകൻ എഴുത്തുകാരൻ തുടങ്ങിയ രീതിയിലും സോഹൻ പ്രശസ്തനാണ്.

"ഇന്ത്യയിൽ ക്രിക്കറ്റ് ഒരു മതം പോലെയാണ്. കായികരംഗത്തെ മികച്ച രീതിയിൽ കൈകാര്യം ചെയ്യുന്ന രാജ്യമെന്ന നിലയിൽ, കളിയെ ലോകത്തിന്റെ എല്ലാ കോണുകളിലേക്കും കൊണ്ടുപോകേണ്ടത് നമ്മുടെ കടമയാണ്. കായിക മേഖലയിൽ സമ്പന്നമായ ചരിത്രമുള്ള സിംബാബ്‌വെയുമായി ചേർന്ന് സഹകരിക്കാനും ആരാധകർക്ക് സന്തോഷം നൽകാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്" സഞ്ജയ് ദത്ത് പറഞ്ഞു. സിം ആഫ്രോ T10 ടൂർണമെന്റിൽ ഹറികെയ്ൻ ടീം മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ദത്ത് വ്യക്തമാക്കി.

അഞ്ച് ടീമുകളാണ് സിം ആഫ്രോ ടി10ൽ ടൂർണമെന്റിൽ മത്സരിക്കുന്നത്. ഡർബൻ ഖലാൻഡേഴ്സ്, കേപ്ടൗൺ സാംപ് ആർമി, ബുലവായോ ബ്രേവ്സ്, ജോബർഗ് ലയൺസ് എന്നിവയാണ് മറ്റ് ടീമുകൾ. ടൂർണമെന്റിലേയ്ക്കുള്ള കളിക്കാരുടെ ഡ്രാഫ്റ്റ് ജൂലൈ 2നു ഹരാരെയിൽ വച്ച് നടക്കും. ജൂലൈ 29 നാണ് ഫൈനൽ.

അതേസമയം എന്റർടെയ്‌ൻമെന്റ്‌ മേഖലയിൽ നിന്നുള്ള പ്രമുഖർ സിം ആഫ്രോ ടി10 ടൂർണമെന്റ് പിന്തുണയ്ക്കുന്നതിൽ സന്തോഷമുണ്ടെന്ന് സിംബാബ്‌വെ ക്രിക്കറ്റ് മാനേജിങ് ഡയറക്ടർ ഗിവ്മോർ മകോണി പറഞ്ഞു. ടൂർണമെന്റിന്റെ സ്വീകാര്യതയാണ് ഇത്തരം കടന്നു വരവിലൂടെ പ്രകടമാകുന്നതെന്ന് പറഞ്ഞ അദ്ദേഹം ടീം ഹറികെയ്ൻ മികച്ച പ്രകടനം കാഴ്ച വയ്ക്കുമെന്ന് പ്രതീക്ഷയുള്ളതായതും വ്യക്തമാക്കി.

'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' 2029ല്‍? കാലാവധി പൂർത്തിയാക്കാതെ പടിയിറങ്ങാൻ 17 സർക്കാരുകള്‍!

പേജറിന് പിന്നാലെ ലെബനനില്‍ വാക്കി ടോക്കി സ്ഫോടനം; ഒൻപത് പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരുക്ക്

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്: ബിൽ അപ്രായോഗികം, പാസാക്കിയെടുക്കാൻ കടമ്പകളേറെ - പിഡിടി ആചാരി അഭിമുഖം

ചൂരല്‍മല: 'മാധ്യമങ്ങള്‍ കേന്ദ്രസഹായം ഇല്ലാതാക്കാന്‍ ശ്രമിച്ചു'; പ്രസ്‌ക്ലബ്ബിനു മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ

കേരളത്തിലെ ആദ്യ എംപോക്‌സ് കേസ് മലപ്പുറത്ത്; രോഗം സ്ഥിരീകരിച്ചത് യുഎഇയില്‍നിന്നു വന്ന മുപ്പത്തിയെട്ടുകാരന്