CRICKET

വെസ്റ്റ് ഇന്‍ഡീസ് പര്യടനം; ടി20 ടീമിലും ഇടം പിടിച്ച് സഞ്ജു സാംസണ്‍

വിരാട് കോഹ്ലിക്കും രോഹിത ശര്‍മയ്ക്കും ടീമില്‍ ഇടം നേടാനായില്ല

വെബ് ഡെസ്ക്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ഹാര്‍ദിക്ക് പാണ്ഡ്യ നയിക്കുന്ന ടീമില്‍ മലയാളി താരം സഞ്ജു സാംസണും ഇടം നേടി. വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനൊപ്പം ജിതേഷ് ശര്‍മ ടി20 ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍ കൂടി സഞ്ജു സാംസണ് അവസരം നല്‍കുകയായിരുന്നു. അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടേതാണ് തീരുമാനം.

സൂര്യകുമാര്‍ യാദവാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍.സഞ്ജുവിനെ കൂടാതെ തിലക് വർമ്മയും യശ്വസി ജയ്സ്വാളും ആദ്യമായി ഇന്ത്യൻ ട്വന്റി 20 ടീമിൽ ഇടം പിടിച്ചു. അതേസമയം, വിരാട് കോഹ്ലിക്കും രോഹിത് ശര്‍മയ്ക്കും ടീമില്‍ ഇടം നേടാനായില്ല.

ഇഷാൻ കിഷൻ, ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ, തിലക് വർമ്മ, സൂര്യ കുമാർ യാദവ് , സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുകേഷ് കുമാർ എന്നിവരാണ് നിലവിലെ ടീം അംഗങ്ങള്‍.

പേസര്‍മാരായ അര്‍ഷ്ദീപ് സിങ് ആവേശ് ഖാന്‍, ഉമ്രാന്‍ മാലിക്,സ്പിന്നറായ രവി ബിഷ്ണോയി എന്നിവരും ടീമില്‍ തിരിച്ചെത്തി. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരും സ്പിന്നര്‍മാരായി ടീമിലുണ്ട്.

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്ക് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് ട്വന്‍റി 20കളുള്ള പരമ്പര ഓഗസ്റ്റ് മൂന്നിനാണ് ആരംഭിക്കുക. ഓഗസ്റ്റ് 6, 8, 12, 13 തീയതികളിലാണ് മറ്റ് മത്സരങ്ങള്‍. കരിബിയന്‍ ,ഫ്ലോറിള എന്നിവിടങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം