CRICKET

സ്‌കോട്‌ലന്‍ഡിനു മുന്നില്‍ വിന്‍ഡീസ് തവിടുപൊടി; ടി20 ലോകകപ്പില്‍ വീണ്ടും അട്ടിമറി

വെബ് ഡെസ്ക്

ടി20 ലോകകപ്പില്‍ വീണ്ടും അട്ടിമറി. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെ വീഴ്ത്തി. 42 റണ്‍സിനാണ് വിന്‍ഡീസിന്റെ പരാജയം. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് എടുത്ത സ്‌കോട്‌ലന്‍ഡിനു മുന്നില്‍ 18.3 ഓവറില്‍ 118 റണ്‍സിന് വിന്‍ഡീസ് ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു.

ടോസ് നേടിയ വിന്‍ഡീസ് ആദ്യം സ്‌കോട്‌ലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഓപ്പണര്‍മാരായി ഇറങ്ങിയ ജോര്‍ജ് മന്‍സിയും മൈക്കിള്‍ ജോണ്‍സും സ്‌കോട്‌ലന്‍ഡിന് മികച്ച തുടക്കം നല്‍കി. 55 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ ശേഷമാണ് മൈക്കിള്‍ ജോണ്‍സ് (17 പന്തില്‍ 20) പുറത്തായത്. ജെയ്‌സണ്‍ ഹോള്‍ഡറുടെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു. സ്കോട്ടിഷ് നായകന്‍ റിച്ചി വെറിങ്ടണ്‍ 14 പന്തില്‍ 23 റണ്‍സെടുത്താണ് പുറത്തായത്. അല്‍സാരി ജോസഫിന്റെ പന്തില്‍ കൈല്‍ മേയേര്‍സ് ആണ് റിച്ചിയെ ക്യാച്ച് എടുത്ത് പുറത്താക്കിയത്. മധ്യ നിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് സ്‌കോര്‍ബോര്‍ഡിലേക്ക് വലിയ റണ്‍സുകളൊന്നും കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും അവസാനം വരെ മികച്ച പ്രകടനം തുടര്‍ന്ന മന്‍സിയാണ് പൊരുതാനുള്ള സ്‌കോര്‍ നല്‍കിയത്. മന്‍സി 53 പന്തില്‍ പുറത്താവാതെ 66 റണ്‍സെടുത്തു.

വിന്‍ഡീസ് ബാറ്റര്‍മാരില്‍ നാല് പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ കഴിഞ്ഞത്. സ്‌കോട്‌ലന്‍ഡിന്റെ മാര്‍ക്ക് വാട്ട് 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ബ്രാഡ് വീലും മൈക്കിള്‍ ലീസ്‌കും രണ്ട് വിക്കറ്റ് വീതം എടുത്തു. 33 പന്തില്‍ 38 റണ്‍സെടുത്ത ജെസണ്‍ ഹോള്‍ഡറാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും