CRICKET

അവന്‍ വീണ്ടുമെത്തി; ജാര്‍വോ ഇത്തവണ ഗ്രൗണ്ടില്‍ നുഴഞ്ഞുകയറിയത് ഇന്ത്യന്‍ ജേഴ്‌സിയില്‍; സെക്യൂരിറ്റി തള്ളിപ്പുറത്താക്കി

വെബ് ഡെസ്ക്

ഒരിടവേളയ്ക്കു ശേഷം അവന്‍ വീണ്ടുമെത്തി. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ പലതവണ മൈതാനത്തിറങ്ങി ശ്രദ്ധ നേടിയ യൂട്യൂബര്‍ ജാര്‍വോ ഇത്തവണ ഗ്രൗണ്ടില്‍ നുഴഞ്ഞുകയറിയത് ചെന്നൈയില്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയ ഏകദിന മത്സരത്തിന് മുന്‍പാണ്. ലോകകപ്പിനിടെ ഇന്ത്യന്‍ ജേഴ്‌സി അണിഞ്ഞാണ് ജാര്‍വോ മൈതാനത്ത് എത്തിയത്. മത്സരത്തിനു മുന്‍പ് ഇന്ത്യന്‍ താരങ്ങളെല്ലാം ഗ്രൗണ്ടില്‍ പരിശീലനം നടത്തുമ്പോഴാണ് ജാര്‍വോയും ഗ്രൗണ്ടില്‍ എത്തിയത്.

ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോഹ്ലി ജാര്‍വോയോട് സംസാരിക്കുന്ന ഫോട്ടോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. സെക്യൂരിറ്റി ജാര്‍വോയെ മൈതാനത്തില്‍ നിന്ന് തള്ളിപ്പുറത്താക്കുന്ന ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വിരാട് കോഹ്ലി ജാര്‍വോയോട് സംസാരിക്കുന്നു

2021ല്‍ ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് പരമ്പരക്കിടെയായിരുന്നു ജാര്‍വോ ആദ്യമായി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. അന്ന് മത്സരത്തിനിടെ ജാര്‍വോ മൈതാനത്ത് എത്തുകയുണ്ടായി. രോഹിത് ശര്‍മ മത്സരത്തില്‍ പുറത്തായ ശേഷം ഒരു ഇന്ത്യന്‍ ബാറ്ററുടെ വേഷപ്പകര്‍ച്ചയോടെയാണ് ജാര്‍വോ മൈതാനത്തേക്ക് നടന്നടുത്തത്. മൈതാനത്തെത്തിയ ശേഷമാണ് അത് ഇന്ത്യന്‍ നിരയിലുള്ള താരമല്ല എന്ന് പോലും മറ്റുള്ളവര്‍ക്ക് മനസ്സിലാക്കിയത്. ശേഷം സെക്യൂരിറ്റി ജാര്‍വോയെ പിടിച്ചു മാറ്റുകയാണ് ഉണ്ടായത്. അതിനുശേഷം പരമ്പരയിലെ അടുത്ത ടെസ്റ്റിലും ജാര്‍വോ ഇത് ആവര്‍ത്തിക്കുകയുണ്ടായി.

ഇപ്പോള്‍ ചെന്നൈ മൈതാനത്ത് ജാര്‍വോ തന്റെ രസകരമായ കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണ്. എന്തായാലും ജാര്‍വോ മൈതാനത്ത് എത്തിയത് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ജാര്‍വോയെ ഇന്ത്യന്‍ മണ്ണിലേക്ക് സ്വാഗതം ചെയ്തു കൊണ്ടാണ് ക്രിക്കറ്റ് ആരാധകര്‍ സ്വീകരിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലടക്കം വലിയ രീതിയിലുള്ള ശ്രദ്ധയാണ് ജാര്‍വോയുടെ തിരിച്ചുവരവിന് ലഭിച്ചിരിക്കുന്നത്. വരും മത്സരങ്ങളിലും ജാര്‍വോ ഇത്തരത്തില്‍ രസകരമായ എന്തെങ്കിലും കാര്യങ്ങള്‍ ഗ്രൗണ്ടില്‍ ചെയ്യുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും