CRICKET

സ്‌പോര്‍ട്‌സ് വേലിക്കെട്ടുകള്‍ ഇല്ലാതാക്കും; ബുംറയുടെ കുഞ്ഞിന് സര്‍പ്രൈസ് സമ്മാനവുമായി ഷഹീന്‍ അഫ്രീദി

മഴയെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചതിനിടെയാണ് ഇന്ത്യന്‍ പവലിയന്റെ ഭാഗത്തേക്ക് എത്തി ഷഹീന്‍ ബുംറയുടെ കൈയില്‍ സമ്മാനപ്പൊതി നല്‍കിയത്

വെബ് ഡെസ്ക്

സ്‌പോര്‍ട്‌സ് അതിര്‍ത്തികള്‍ മായ്ച്ച്, വേലിക്കെട്ടുകള്‍ ഇല്ലാതാക്കുമെന്ന് ഒരിക്കല്‍ക്കൂടി തെളിയിക്കുകയാണ് ഇന്നലെ കൊളംബോ പ്രേമദാസ സ്‌റ്റേഡിയത്തില്‍ കണ്ട ഹൃദ്യമായ ദൃശ്യങ്ങള്‍. മഴയെത്തുടര്‍ന്ന് ഇന്ത്യ-പാകിസ്താന്‍ മത്സരം നിര്‍ത്തിവച്ചതോടെ നിരാശപ്പെട്ട ക്രിക്കറ്റ് ആരാധകര്‍ക്ക് ആഹ്‌ളാദം പകര്‍ന്ന് ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയും പാകിസ്താന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയുമാണ് അതില്‍ കഥാപാത്രങ്ങളായത്.

ഏഷ്യാ കപ്പിനിടെ ബുംറ ഒരു ആണ്‍കുഞ്ഞിന്റെ പിതാവായത് കഴിഞ്ഞ ദിവസമാണ്. ഇന്നലെ ബുംറയുടെ കുഞ്ഞിന് അപ്രതീക്ഷിത സമ്മാനവുമായി എത്തിയാണ് ഷഹീന്‍ ആരാധകരുടെ കൈയടി നേടിയത്. മഴയെത്തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചതിനിടെയാണ് ഇന്ത്യന്‍ പവലിയന്റെ ഭാഗത്തേക്ക് എത്തി ഷഹീന്‍ ബുംറയുടെ കൈയില്‍ സമ്മാനപ്പൊതി നല്‍കിയത്. പിന്നീട് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ ബുംറയ്ക്കും ഭാര്യ സഞ്ജന ഗണേശനും ആശംസകള്‍ അറിയിക്കുകയും ചെയ്തും. ബുംറയും സഞ്ജനും ഷഹീന് നന്ദി പറഞ്ഞും എക്‌സില്‍ പോസ്റ്റ് ചെയ്തു.

ഷഹീന്‍ സമ്മാനപ്പൊതി കൈമാറുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് വൈറലായത്. ഇന്ത്യയിലെയും പാകിസ്താനിലെയും ക്രിക്കറ്റ് ആരാധകര്‍ ഇതിന് കൈയടിച്ച് രംഗത്തു വന്നു. ഗ്രൗണ്ടില്‍ പോരാടുമെങ്കിലും ബൗണ്ടറിക്കു പുറത്ത് തങ്ങള്‍ സാധാരണ മനുഷ്യരാണെന്നായിരുന്നു ഈ വീഡിയോ പങ്കുവച്ചുകൊണ്ട് ഷഹീന്‍ എക്‌സില്‍ കുറിച്ചത്. 'ഈ സ്‌നേഹത്തില്‍ അതിയായ സന്തോഷം' എന്നാണ് ഷഹീന് നന്ദി പറഞ്ഞ് ബുംറ കുറിച്ചത്. ബുംറയും വീഡിയോ പങ്കുവച്ചു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡും മുന്‍ താരങ്ങളുമുള്‍പ്പടെ നിരവധിപ്പേര്‍ ഹൃദ്യമായ ഈ വീഡിയോ ഷെയര്‍ ചെയ്തിട്ടുണ്ട്.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം