CRICKET

ഒരു മിന്നായം പോലെ! ലോകം അന്നേ വരെ കണ്ട ഏറ്റവും വേഗമേറിയ പന്ത്

30 യാര്‍ഡ് സര്‍ക്കിളിന് പുറത്തുനിന്നുള്ള അദ്ദേഹത്തിന്റെ റണ്ണപ്പ് അക്കാലത്തെ പ്രമുഖ ബാറ്റർമാരുടെ അടക്കം ഉറക്കം കെടുത്തിയിരുന്നു

വെബ് ഡെസ്ക്

ലോക ക്രിക്കറ്റിലെ എക്കാലത്തെയും ഏറ്റവും വേഗതയേറിയ ബൗളര്‍ ആരെന്ന ചോദ്യത്തിന് ഇപ്പോഴും ഒറ്റ ഉത്തരമേയുള്ളൂ, ‘റാവല്‍പിണ്ടി എക്സ്പ്രസ്സ്’ എന്ന പേരില്‍ അറിയപ്പെടുന്ന പാകിസ്താന്റെ എക്കാലത്തെയും മികച്ച താരം, പേസ് ബൗളർ, ഷോയിബ് അക്തര്‍.

2003 ലോകകപ്പ്, ഇംഗ്ലണ്ട് പാകിസ്താൻ പോരാട്ടം. സ്ട്രൈക്കിൽ ഇംഗ്ലണ്ടിന്റെ നിക്ക് നൈറ്റ്, ഓവർ എറിയാനെത്തിയത് പാകിസ്താന്റെ പേസർ ഷോയിബ് അക്തർ. ആ മത്സരത്തിൽ ഷോയിബ് അക്തറിന്റെ കൈയിൽ നിന്നും മൂളിപ്പറന്ന ആ പന്ത് ചെന്നെത്തിയത് ലോക റെക്കോഡിലേക്കാണ്. യന്ത്രത്തിൽ രേഖപ്പെടുത്തിയ പന്തിന്റെ വേഗത കണ്ട് ക്രിക്കറ്റ് ലോകം സ്തംഭിച്ചു. 161.3 Km/hr (100.2mph).

ലോകം അന്നേ വരെ കണ്ട ഏറ്റവും വേഗമേറിയ പന്ത്. ക്രിക്കറ്റ് ചരിത്രത്തിലെ ഈ നിമിഷം അരങ്ങേറിയിട്ട് ഇന്നേക്ക് കൃത്യം 21 വർഷം. അക്തറിന്റെ ആ മിന്നൽ പന്തിന് വിക്കറ്റ് നേടാനായില്ലെങ്കിലും ലോകക്രിക്കറ്റിലെ ചരിത്ര നിമിഷത്തിനാണ് അന്ന് ആ മൈതാനം സാക്ഷിയായത്.

ഇക്കാലമത്രയും ഷോയിബ് തന്റെ പേരിനൊപ്പം ചേർത്ത ആ ലോക റെക്കോർഡ് മറികടക്കാൻ മറ്റൊരു ബൗളർക്കും കഴിഞ്ഞിട്ടില്ല. ബ്രെറ്റ് ലീ, ഷോൺ ടെയ്‌റ്റ് ഉൾപ്പടെ അക്തറിന് ശേഷം ലോക ക്രിക്കറ്റിൽ വേഗത കൊണ്ട് വിസ്മയിപ്പിച്ച പലരും വന്നുപോയിട്ടുണ്ടെങ്കിലും ആ റെക്കോർഡ് മറികടക്കാൻ ആർക്കുമായിട്ടില്ല.

100 mph രണ്ട് തവണ മറി കടന്ന ലോക ക്രിക്കറ്റിലെ ആദ്യ ബൗളറും ആരാധകർ ആരാധനയോടെ വാഴ്ത്തുന്ന 'റാവൽപിണ്ടി എക്സ്പ്രസ്സ്' തന്നെ. 30യാര്‍ഡ് സര്‍ക്കിളിന് പുറത്തുനിന്നുള്ള അദ്ദേഹത്തിന്റെ റണ്ണപ്പ് അക്കാലത്തെ പ്രമുഖ ബാറ്റർമാരുടെ അടക്കം ഉറക്കം കെടുത്തിയിരുന്നു.

“161.3 കിലോമീറ്റർ വേഗത കൈവരിച്ച ശേഷം, ഇതിലും കൂടുതൽ വേഗത്തിൽ പന്തെറിയാൻ കഴിയുമെന്നാണ് കരുതിയത്. പക്ഷേ തുടർന്ന് ശാരീരിക വേദന കഠിനമായതോടെ ആ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു,” പിൽക്കാലത്ത് ഷോയിബ് ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഷോയിബിന്റെ പന്തുകൾ പോലെ ക്രിക്കറ്റില്‍ ഏറെ പ്രസിദ്ധമാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍- ഷോയിബ് അക്തര്‍ പോരാട്ടങ്ങളും. ഷോയിബിന്റെ ആദ്യ പന്തില്‍ തന്നെ ബൗള്‍ഡായാണ് സച്ചിന്‍ പുറത്തായതും. ആ പുറത്താകല്‍ മത്സരം ഈഡനിൽ തിങ്ങി നിറഞ്ഞ മുഴുവൻ കാണികളെയും അക്ഷരാർത്ഥത്തിൽ സ്തംഭിപ്പിച്ചിരുന്നു. പിന്നീട് അക്തറിന് മുകളില്‍ വ്യക്തമായ ആധിപത്യം സ്ഥാപിക്കുന്ന സച്ചിനെയാണ് ക്രിക്കറ്റ് ലോകം കണ്ടത്.

2011 ലോകകപ്പിനിടെ ക്രിക്കറ്റിനോട് വിട ചൊല്ലുമ്പോൾ അക്തറിൻ്റെ പേരിൽ ഉണ്ടായിരുന്നത് 444 അന്താരാഷ്ട വിക്കറ്റുകളാണ്.

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ