CRICKET

ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്ക്; ലോകകപ്പ് നഷ്ടമായേക്കുമെന്ന് സൂചന

അന്താരാഷ്ട്ര മത്സരത്തിന് അയ്യരുടെ ഫിറ്റ്നസ് ഇനിയും തയ്യാറായിട്ടില്ലെന്നതാണ് പരുക്ക് വ്യക്തമാക്കുന്നത്

വെബ് ഡെസ്ക്

ഏഷ്യാ കപ്പ് മത്സരങ്ങൾക്കിടയിൽ ശ്രേയസ് അയ്യർക്ക് വീണ്ടും പരുക്ക്. പരുക്കിന്റെ പിടിയിൽ അകപ്പെട്ട് മാസങ്ങൾക്ക് ശേഷം രിച്ചു വന്ന ശ്രേയസ് ഇതോടെ ഏഷ്യാ കപ്പില്‍ ശേഷിക്കുന്ന മത്സരങ്ങള്‍ കളിച്ചേക്കില്ല. മടങ്ങിവരവിന് ശേഷം രണ്ടാം മത്സരത്തില്‍ പരുക്കേറ്റത് താരത്തിന്റെ ഫിറ്റ്‌നെസ് സംബന്ധിച്ചും ചോദ്യമുയര്‍ത്തുന്നുണ്ട്. വിടാതെ പിന്തുടരുന്ന പരുക്ക് ശ്രേയസിന്റെ ലോകകപ്പ് സ്വപ്‌നങ്ങളും തുലാസിലാക്കിയിരിക്കുകയാണ്.

നേപ്പാളിനെതിരായ മത്സര സമയത്ത് ശ്രേയസ് അയ്യർക്ക് പുറം വേദന ഉണ്ടായതോടെ പാകിസ്താനെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ശ്രേയസിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. പകരം കെഎല്‍ രാഹുലാണ് ടീമില്‍ ഇടംനേടിയത്. എന്നാൽ പരുക്കിന്റെ സ്ഥിതിയോ എത്ര കാലത്തേയ്ക്ക് മത്സരത്തിൽ നിന്ന് മാറി നിൽക്കേണ്ടി വരുമെന്നതിനെ കുറിച്ചോ വ്യക്തമല്ല.

ശസ്ത്രക്രിയയ്ക്ക് ശേഷം ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ ഫിറ്റ്‌നെസ് ട്രെയിനിങ്ങിലായിരുന്ന ശ്രേയസ് ഏഷ്യാ കപ്പ് ടൂർണമെന്റിന്റെ 15 ദിവസം മുൻപാണ് ഫിറ്റ്നസ് വീണ്ടെടുത്തത്. സഞ്ജു സാംസണെ റിസർവ് താരമായി ടീമിൽ എടുത്തിരുന്നെങ്കിലും രാഹുൽ തിരിച്ചെത്തിയതോടെ സഞ്ജുവിനെ നാട്ടിലേക്ക് മടക്കി അയച്ചിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണിയില്‍

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം