CRICKET

ഇന്ത്യയ്ക്ക് 'ഇരട്ട സെഞ്ചുറി'; രണ്ടാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ആഞ്ഞടിച്ച് ഗില്ലും ശ്രേയസും

ശ്രേയസും ഗില്ലും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ടാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്.

വെബ് ഡെസ്ക്

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 'ഇരട്ട' സെഞ്ചുറിത്തിളക്കം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും മധ്യനിര താരം ശ്രേയസ് അയ്യരുമാണ് സെഞ്ചുറി നേടിയത്. വീണുകിട്ടിയ ഒരവസരവും പാഴാക്കാതെ ബാറ്റ് ചെയ്ത ഇരുവരും അതിവേഗം സ്‌കോര്‍ബോര്‍ഡ്‌ ചലിപ്പിച്ചു. അതിനിടെ മഴ കളിമുടക്കിയെങ്കിലും അല്പസമയത്തിനുശേഷം വീണ്ടും തുടങ്ങി.ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 34 ഓവറില്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 233 റണ്‍സെന്ന നിലയിലാണ്. ശ്രേയസും ഗില്ലും ചേര്‍ന്ന് 200 റണ്‍സിന്റെ കൂട്ടുകെട്ടാണ് ചേര്‍ത്തത്.

തിരിച്ചടിയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ടോഷ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ഋതുരാജ് ഗെയ്ക്ക്‌വാദിനെ(8) നഷ്ടമായി. ജോഷ് ഹെയ്സല്‍വുഡാണ് ഋതുരാജിനെ മടക്കിയത്. എന്നാല്‍ പിന്നാലെ കളത്തിലിറങ്ങിയ ശ്രേയസ് ഫോമിലേക്ക് മടങ്ങിയെത്തുന്നതാണ് പിന്നീട് കണ്ടത്. ഗില്ലിനൊപ്പം ചേര്‍ന്ന് ശ്രേയസ് മികച്ച കൂട്ടുകെട്ടു പടുത്തുയര്‍ത്തി. മൂന്ന് സിക്‌സും പത്ത് ഫോറുമടക്കം 86 പന്തുകളിലാണ് ശ്രേയസ് സെഞ്ചുറി തികച്ചത്. അതിനിടെ ഷോണ്‍ അബോട്ടിന്റെ പന്തില്‍ ശ്രേയസ് ബൗളര്‍ക്ക് ക്യാച്ച് നല്‍കിയെങ്കിലും റീപ്ലേകളില്‍ പന്ത് ഗ്രൗണ്ട് ചെയ്‌തെന്നു കണ്ടെത്തിയതോടെ തിരിച്ചുവിളിച്ചു. എന്നാല്‍ ലഭിച്ച 'ജീവന്‍' മുതലാക്കാന്‍ ശ്രേയസിന് ആയില്ല. അതേ ഓവറില്‍ തന്നെ കൂറ്റനടിക്കു ശ്രമിച്ച താരം ഇക്കുറി ശരിക്കും പുറത്തായി.

തൊട്ടുപിന്നാലെ നാല് സിക്‌സും ആറ് ബൗണ്ടറികളുമടക്കം ഗില്ലും സെഞ്ചുറിനേടി. 92 പന്തിലാണ് ഗില്ലിൻ്റെ സെഞ്ചുറി നേട്ടം. മൂന്നാം വിക്കറ്റലിറങ്ങിയ നായകന്‍ കെ എല്‍ രാഹുലും ഗില്ലുമാണ് നിലവില്‍ ക്രീസിലുള്ളത്.

ഈ മത്സരം ജയിച്ചാല്‍ പരമ്പര വിജയത്തിനായി ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തിന് കാത്തുനില്‍ക്കേണ്ടി വരില്ല

മൂന്ന് മത്സര പരമ്പരയിലെ ആദ്യ ഏകദിനത്തിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഈ മത്സരം ജയിച്ചാല്‍ പരമ്പര വിജയത്തിനായി ഇന്ത്യയ്ക്ക് മൂന്നാം ഏകദിനത്തിന് കാത്തുനില്‍ക്കേണ്ടി വരില്ല. അതോടെ ആതിഥേയര്‍ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ഏകദിന ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരിക്കെ ഇന്ത്യയുടെ ഫോം പ്രതീക്ഷാജനകമാണ്. എന്നാല്‍ ലോകകപ്പിന്റെ പടിവാതില്‍ക്കല്‍ ഇന്ത്യയോട് കാലിടറിയാല്‍ കംഗാരുക്കള്‍ക്ക് വലിയ തിരിച്ചടിയാകും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ