CRICKET

IPL 2024|അഹമ്മദാബാദില്‍ 'ഡബിള്‍' സെഞ്ച്വറിയുമായി ഗുജറാത്ത് ടെറ്റന്‍സ്, ശകതം നേടി ഓപ്പണേഴ്‌സ് ഗില്ലും സുദര്‍ശനും

വെബ് ഡെസ്ക്

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തീരുമാനം അപ്പാടെ തെറ്റാണെന്ന് തെളിയിച്ച ഇന്നിങ്‌സുമായി ഗുജറാത്ത് ടൈറ്റന്‍സ് ഓപ്പണേഴ്‌സ് ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും. ഇരു ബാറ്റര്‍മാരുടെ മിന്നുന്ന സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് ഗുജറാത്ത് പടുത്തുയര്‍ത്തിയത്.

ഗില്‍ (55 പന്തില്‍ 104 ), സുദര്‍ശന്‍ (51 പന്തില്‍ 103) റണ്‍സ് നേടി. കളിയുടെ തുടക്കം മുതല്‍ ചെന്നൈ ബൗളർമാരില്‍ കൃത്യമായ ആധിപത്യമാണ് ഗുജറാത്ത് ഓപ്പണേഴ്‌സ് നേടിയത്. ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. 17.2 ഓവര്‍ വരെ തുടര്‍ന്ന കൂട്ടുകെട്ടില്‍ ഐപിഎല്ലിലെ ഉയര്‍ന്ന ഓപ്പണിങ് പാര്‍ട്‌നര്‍ഷിപ്പാണ് ഇരുവരും നേടിയത്.

20222ല്‍ കോല്‍ക്കത്തയ്‌ക്കെതിരേ ലക്‌നൗ ഓപ്പണര്‍മാരായ ഡീക്കോക്കും കെ എല്‍ രാഹുലും നേടിയ 210 റണ്‍സിനൊപ്പാണ് ഇവരുടെ കൂട്ടുകെട്ടും എത്തിയത്. പതിനെട്ടാം ഓവറില്‍ തുഷാര്‍ ദേശ്പാണ്ഡെയാണ് രണ്ടു ബാറ്റര്‍മാരേയും പുറത്താക്കിയത്. കണക്കിനു പ്രഹരമേറ്റ ചെന്നൈയുടെ ബൗളര്‍മാരില്‍ വിക്കറ്റ് നേടാനായതും ദേശ്പാണ്ഡെയ്ക്കു മാത്രമായിരുന്നു. ഗുജറാത്തിന്റെ രണ്ടാമത്തെ വലിയ സ്‌കോറാണ് ഇന്ന് ചെന്നൈയ്‌ക്കെതിരേ നേടിയത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും