CRICKET

രണ്ടാം ടി20; മഴയില്‍ നനഞ്ഞ ഗുവാഹത്തിയില്‍ ഇന്ത്യക്ക് ആദ്യം ബാറ്റിങ്

വെബ് ഡെസ്ക്

മഴ ഭീഷണിയില്‍ ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു. ഗുവാഹത്തിയില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ സന്ദര്‍ശക ടീം നായകന്‍ തെംബ ബാവ്മ ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.

മൂന്നു മത്സര പരമ്പരയിലെ തിരുവനന്തപുരത്തു നടന്ന ആദ്യ മത്സരത്തില്‍ എട്ടു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യ 1-0 എന്ന നിലയില്‍ മുന്നിലാണ്. ഇന്നു ന്ഥിച്ചു പരമ്പര സ്വന്തമാക്കാനാണ് രോഹിത് ശര്‍മയും സംഘവും ശ്രമിക്കുന്നത്. എന്നാല്‍ കനത്ത മഴ മത്സരത്തിന് ഭീഷണിയാകുന്നുണ്ട്.

ഇന്ന് ഉച്ചവരെ കനത്ത മഴയായിരുന്നു ഗുവാഹത്തിയിലും പരിസര പ്രദേശത്തും. തുടര്‍ന്ന് വൈകിട്ടോടെ മഴയ ശമിച്ച ശേഷമാണ് ടോസ് ഇട്ടത്. തിരുവനന്തപുരത്ത് തകര്‍പ്പന്‍ ജയം നേടിയ അതേ ഇലവനെ നിലനിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം ദക്ഷിണാഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമുണ്ട്. സ്പിന്നര്‍ തബ്‌രിസ് ഷംസിക്കു പകരം പേസര്‍ ലുങ്കി എന്‍ഗിഡി ആദ്യ ഇലവനില്‍ തിരിച്ചെത്തി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?