CRICKET

ട്വന്റി 20 വനിതാ ലോകകപ്പിനും ത്രിരാഷ്ട്ര പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഫെബ്രുവരി 10ന് ആരംഭിക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളി

വെബ് ഡെസ്ക്

ട്വന്റി 20 വനിതാ ലോകകപ്പിനും ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുമുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഓൾ ഇന്ത്യ വുമൺസ് സെക്ഷൻ കമ്മിറ്റിയാണ് ഇന്ത്യൻ ടീമിനെ തിരഞ്ഞെടുത്തത്. അടുത്ത വർഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പിലും ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന ത്രിരാഷ്ട്ര പരമ്പരയിലും ഹർമൻപ്രീത് കൗറാണ് ഇന്ത്യൻ ടീമിനെ നയിക്കുക. ഷെഫാലി വർമയെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ത്രിരാഷ്ട്ര പരമ്പരയിൽ ഇടം നേടിയിട്ടില്ല.

ഫെബ്രുവരി 10ന് ആരംഭിക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ ആദ്യ എതിരാളി. ഫെബ്രുവരി 12ന് കേപ്ടൗണിലാണ് മത്സരം. ഇരു ഗ്രൂപ്പുകളിലായി നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, പാകിസ്താൻ, അയർലൻഡ് എന്നിവരോടൊപ്പം ഗ്രൂപ്പ് ബിയിണ് ഇന്ത്യ. ടി-20 ലോകകപ്പിന് മുന്നോടിയായി ജനുവരി 19ന് ആരംഭിക്കുന്ന ത്രിരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യയ്ക്ക് പുറമെ ദക്ഷിണാഫ്രിക്കയും വെസ്റ്റ്ഇൻറീസുമാണ്. ടീമിൽ ഉൾപ്പെടുത്തിയെങ്കിലും ഓൾ റൗണ്ടർ പൂജാ വസ്ത്രകറിന്റെ ശാരീരിക ക്ഷമതയുടെ കാര്യത്തിൽ ഇപ്പോഴും സംശയം നിലനിൽക്കുന്നുണ്ട്.

ട്വന്റി 20 ലോകകപ്പ് ടീം:

ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, യാസ്തിക ഭാട്ടിയ (WK), റിച്ച ഘോഷ് (WK) ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ദേവിക വൈദ്യ, രാധാ യാദവ്, രേണുക താക്കൂർ, പൂജാ വസ്ത്രകർ, രാജേശ്വരി ഗയക്‌വാദ്, ശിഖ പാണ്ഡെ

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീം:

ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ഷഫാലി വർമ, യാസ്തിക ഭാട്ടിയ (WK), റിച്ച ഘോഷ് (WK) ജെമീമ റോഡ്രിഗസ്, ഹർലീൻ ഡിയോൾ, ദീപ്തി ശർമ, ദേവിക വൈദ്യ, രാധാ യാദവ്, രേണുക താക്കൂർ, പൂജാ വസ്ത്രകർ, രാജേശ്വരി ഗയക്‌വാദ്, ശിഖ പാണ്ഡെ

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം