CRICKET

ആ മൂന്നു പന്തുകള്‍ കൂടിയുണ്ടെന്ന് മനസിലാക്കാതെ അഫ്ഗാന്‍ ടീം; പടിക്കല്‍ കലമുടച്ചു; ശ്രീലങ്ക സൂപ്പര്‍ ഫോറില്‍

37.1 ഓവറിനു ശേഷമുള്ള മൂന്നു പന്തുകളില്‍ ഒരു സിക്‌സ് നേടിയാലും അഫ്ഗാന് സൂപ്പര്‍ ഫോര്‍ പ്രാപ്യമായിരുന്നു. എന്നാല്‍, ഇക്കാര്യം അഫ്ഗാന്‍ ടീം അറിഞ്ഞിരുന്നില്ല

വെബ് ഡെസ്ക്

ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ക്ക് ഇന്നു തുടക്കമാകും. പാക്കിസ്ഥാന്‍, ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ ടീമുകള്‍ സൂപ്പര്‍ ഫോറില്‍ പരസ്പരം ഏറ്റുമുട്ടും. ഇന്നലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന ശ്രീലങ്ക-അഫ്ഗാന്‍ മത്സരം ആരാധകരെ ആവേശക്കൊടുമുടിയിലേക്ക് എത്തിച്ചതായിരുന്നു. 291 എന്ന ശ്രീലങ്കന്‍ ലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന്‍ 289 റണ്‍സിന് പുറത്താവുകയായിരുന്നു. എന്നാല്‍, മത്സരത്തിന്റെ ആവേശം അതായിരുന്നില്ല. മികച്ച റണ്‍റേറ്റുള്ള ശ്രീലങ്കയെ മറികടന്ന് സൂപ്പര്‍ ഫോറില്‍ എത്തണമെങ്കില്‍ 37.1 ഓവറില്‍ വിജയലക്ഷ്യം അഫ്ഗാന് മറികടക്കണമായിരുന്നു. അവിടേയും അവസാനിച്ചില്ല കൗതുകം. 37.1 ഓവറിനു ശേഷമുള്ള മൂന്നു പന്തുകളില്‍ ഒരു സിക്‌സ് നേടിയാലും അഫ്ഗാന് സൂപ്പര്‍ ഫോര്‍ പ്രാപ്യമായിരുന്നു. എന്നാല്‍, ഇക്കാര്യം അഫ്ഗാന്‍ ടീം അറിഞ്ഞിരുന്നില്ല. 37.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കാന്‍ സാധിക്കാത്തതോടെ അവസാന ബാറ്റ്മാനായി എത്തിയ ഫാറൂഖി ശ്രീലങ്കന്‍ ബൗളര്‍ ധനഞ്ജയ ഡിസില്‍വയുടെ മോശം പന്തുകള്‍ പോലും പ്രതിരോധിക്കാനായി ശ്രമിക്കുകയായികുന്നു. എന്നാല്‍, നേരിട്ട നാലാം പന്തില്‍ ഫാറൂഖി വിക്കറ്റിനു മുന്നില്‍ കുടങ്ങുകയും അനായാസം ജയിക്കുമെന്ന് കരുതിയ മത്സരം രണ്ടു റണ്‍സിന് അഫ്ഗാന്‍ കൈവിടുകയുമായിരുന്നു.

കുശാല്‍ മെന്‍ഡിസിന്റെ 92 റണ്‍സ് നേട്ടത്തിലാണ് ശ്രീലങ്ക 291 റണ്‍സിലേക്ക് എത്തിയത്. അഫ്ഗാന്റെ തുടക്കം നിരാശജനകമായിരുന്നു. ഓപ്പണര്‍മാരായ ഗുര്‍ബാസും സദ്രാനും രണ്ടക്കം കാണും മുന്‍പ് പുറത്തായി. പിന്നീടെത്തിയ റഹ്‌മത് ഷാ ആണ് അഫ്ഗാന്റെ വിജയപ്രതീക്ഷകള്‍ക്ക് തുടക്കമിട്ടത്. 40 പന്തില്‍ 45 റണ്‍സുമായി ഷാ പുറത്തായശേഷം ഹഷ്മത്തുല്ല ഷഹീദിയും (59) മുഹമ്മദ് നബിയും (65) ചേര്‍ന്ന് അഫ്ഗാന് വിജയം ഉറപ്പാക്കുന്ന തരത്തിലേക്ക് കളിയെ മാറ്റി. പിന്നീട് സര്‍ദാനും ജാനത്തും മികച്ച പിന്തുണ നല്‍കി. ഒടുവില്‍ 37.1 ഓവറില്‍ വിജയലക്ഷ്യം മറികടക്കുക എന്നത് റഷീദ് ഖാന്റെ ചുമതലായായി. 36ാം ഓവറില്‍ മൂന്നു ഫോറുകള്‍ നേടി റഷീദ് അഫ്ഗാന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി. എന്നാല്‍, ഡിസില്‍വ എറിഞ്ഞ 37ാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി സൂപ്പര്‍ ഫോറില്‍ കയാറാനുള്ള അഫ്ഗാന് ബാറ്റര്‍ മുജീബ് ഉര്‍ റഹ്‌മാന്റെ ശ്രമം പാളി. ലോംഗ് ഓണില്‍ സമരവിക്രമയുടെ കൈകളില്‍ റ്ഹമാന്റെ ഇന്നിങ്‌സ് അവസാനിച്ചപ്പോള്‍ സൂപ്പര്‍ ഫോര്‍ എന്ന മോഹം അഫ്ഗാന്‍ ഉപേക്ഷിച്ച് കളി ജയിക്കുക എന്നതിലേക്ക് അതു മാറി. എന്നാല്‍, റണ്‍റേറ്റ് നില നോക്കിയാല്‍ അടുത്ത മൂന്നു പന്തുകളില്‍ ഒരു സിക്‌സ് നേടിയാലും അഫ്ഗാന് സൂപ്പര്‍ ഫോറില്‍ പ്രവേശിക്കാമായിരുന്നു. അതുമനസിക്കാന്‍ ലാസ്റ്റ് മാന്‍ ആയി എത്തിയ ഫാറൂഖിക്കിക്കും നോണ്‍ സ്‌ട്രൈക്കര്‍ റഷീദ് ഖാനും അഫ്ഗാന്‍ ബെഞ്ചിനും സാധിച്ചില്ല. ഒടുവില്‍ ആവേശമത്സരത്തില്‍ വിജയം എന്നതും അഫ്ഗാന് അന്യമായി.

അതേസമയം, സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ പാകിസ്താന്‍ ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് മത്സരം. സെപ്റ്റംബര്‍ ഒന്‍പതിന് നടക്കുന്ന രണ്ടാംമത്സരത്തില്‍ ശ്രീലങ്ക ബംഗ്ലാദേശിനെ നേരിടും. ഇന്ത്യയുടെ സൂപ്പര്‍ ഫോറിലെ ആദ്യ മത്സരം പാകിസ്താനെതിരെയാണ്. സെപ്റ്റംബര്‍ പത്തിനാണ് മത്സരം. ഗ്രൂപ്പ് ഘട്ടമത്സരത്തില്‍ ഇരുടീമുകളും ഏറ്റുമുട്ടിയെങ്കിലും മഴ മത്സരം റദ്ദാക്കിയിരുന്നു. സെപ്റ്റംബര്‍ 12 ന് ഇന്ത്യ ശ്രീലങ്കയ്ക്കെതിരേ ഇറങ്ങും. 14 ന് പാകിസ്താന്‍ ശ്രീലങ്കയെയും 15 ന് ഇന്ത്യ ബംഗ്ലാദേശിനെയും നേരിടും. ഇതോടെ സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ അവസാനിക്കും. ഏറ്റവുമധികം പോയന്റ് നേടിയ രണ്ട് ടീമുകള്‍ ഫൈനലിലെത്തും. സെപ്റ്റംബര്‍ 17 ഞായറാഴ്ചയാണ് ഫൈനല്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ