CRICKET

സ്‌റ്റോക്‌സ് മുഴുവന്‍ സമയമുണ്ടാകില്ല; സൂപ്പര്‍ കിങ്‌സിന് കനത്ത തിരിച്ചടി

പലവിധ കാരണങ്ങളെത്തുടര്‍ന്ന് ഐ.പി.എല്ലിന്റെ കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്നു വിട്ടുനിന്ന സ്‌റ്റോക്‌സിനെ ഇക്കുറി നടന്ന മെഗാ താരലേലത്തില്‍ വാശിയേറിയ ലേലം വിളിക്കൊടുവിലാണ് ചെന്നൈ സ്വന്തമാക്കിയത്.

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് 2023 സീസണിന് തുടക്കം കുറിക്കാന്‍ കേവലം ഒരു മാസം ശേഷിക്കെ മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തേടി ഇംഗ്ലണ്ടില്‍ നിന്ന് നിരാശാജനകമായ വാര്‍ത്ത. ഇത്തവണത്തെ താരലേലത്തില്‍ 16.25 കോടി ചിലവഴിച്ച് സി.എസ്.കെ. സ്വന്തമാക്കിയ ഇംഗ്ലീഷ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ സേവനം അവര്‍ക്ക് സീസണ്‍ മുഴുവന്‍ ലഭിക്കില്ലെന്ന് ഉറപ്പായി.

സ്‌റ്റോക്‌സ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2023 സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഫൈനലില്‍ കടന്നാല്‍പ്പോലും താന്‍ സീസണ്‍ മുഴുവന്‍ ലീഗ് കളിക്കാന്‍ ഉണ്ടാകില്ലെന്നും ഇംഗ്ലണ്ട് ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി ലീഗിന്റെ പാതിവഴിയില്‍ നാട്ടിലേക്കു മടങ്ങുമെന്നുമാണ് സ്‌റ്റോക്‌സ് വ്യക്തമാക്കിയത്.

താന്‍ മാത്രമല്ല, ഐ.പി.എല്ലില്‍ കളിക്കുന്ന മറ്റ് ഇംഗ്ലീഷ് ടെസ്റ്റ് താരങ്ങളോടും ദേശീയ ടീമിന്റെ മത്സരങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുമെന്നും കഴിയുന്ന അത്രയും പേരെ ദേശീയ ടീമിന്റെ മത്സരങ്ങള്‍ക്കായി നാട്ടില്‍ തിരിച്ചെത്തിക്കാന്‍ ശ്രമിക്കുമെന്നും സ്‌റ്റോക്‌സ് പറഞ്ഞു.

പലവിധ കാരണങ്ങളെത്തുടര്‍ന്ന് ഐ.പി.എല്ലിന്റെ കഴിഞ്ഞ രണ്ടു സീസണുകളില്‍ നിന്നു വിട്ടുനിന്ന സ്‌റ്റോക്‌സിനെ ഇക്കുറി നടന്ന മെഗാ താരലേലത്തില്‍ വാശിയേറിയ ലേലം വിളിക്കൊടുവിലാണ് ചെന്നൈ സ്വന്തമാക്കിയത്.

സ്‌റ്റോക്‌സിനു പുറമേ ജോ റൂട്ട്, മാര്‍ക്ക് വുഡ്, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിങ്‌സ്റ്റണ്‍, ജൊഫ്ര ആര്‍ച്ചര്‍, സാം കറന്‍, ഹാരി ബ്രൂക്ക്‌സ് എന്നിവരാണ് ഐ.പി.എല്ലില്‍ കളിക്കുന്ന മറ്റ് ഇംഗ്ലീഷ് താരങ്ങള്‍. ഇവര്‍ ഐ.പി.എല്‍. ഉപേക്ഷിച്ചു മടങ്ങുന്ന കാര്യത്തെക്കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ടെസ്റ്റ് ടീം നായകനായ സ്‌റ്റോക്‌സിന്റെ നിലപാടുകള്‍ക്കൊപ്പം താരങ്ങള്‍ നില്‍ക്കുമെന്നാണ് സൂചന.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി