CRICKET

വെടിക്കെട്ട് ബാറ്റിങ്ങുമായി ക്യാപിറ്റല്‍സ്; സഞ്ജുവിനും സംഘത്തിനും 222 റണ്‍സ് വിജയലക്ഷ്യം

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ വെടിക്കെട്ട് ബാറ്റിങ്ങുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് സ്വന്തം തട്ടകമായ ഡല്‍ഹി അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അവര്‍ നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സാണ് നേടിയത്.

അര്‍ധസെഞ്ചുറി നേടിയ ഓപ്പണര്‍മാരായ അഭിഷേക് പോറല്‍, ജേക് ഫ്രേസര്‍ മക്ഗുര്‍ക്ക് എന്നിവരുടെയും വെടിക്കെട്ട് ബാറ്റിങ് കാഴ്ചവച്ച മധ്യനിര താരം ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെയും മിന്നുന്ന പ്രകടനമാണ് ഡല്‍ഹിക്ക് തുണയായത്. 36 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 65 റണ്‍സ് നേടിയ പോറല്‍ ടോപ്‌സ്‌കോററായി.

20 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 50 റണ്‍സാണ് ഫ്രേസര്‍ നേടിയത്. അതേസമയം 20 പന്തുകളില്‍ നിന്ന് മൂന്നു വീതം സിക്‌സറും ഫോറും സഹിതം 41 റണ്‍സാണ് സ്റ്റബ്‌സ് കുറിച്ചത്. മറ്റാര്‍ക്കും ഡല്‍ഹി നിരയില്‍ പിടിച്ചു നില്‍ക്കാനായില്ല. ഷായ് ഹോപ്(1), അക്‌സര്‍ പട്ടേല്‍(15), നായകന്‍ ഋഷഭ് പന്ത്(15) എന്നിവര്‍ നിരാശപ്പെടുത്തി.

രാജസ്ഥാനു വേണ്ടി നാലോവറില്‍ വെറും 24 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനാണ് ബൗളിങ്ങില്‍ തിളങ്ങിയത്. പേസര്‍മാരായ ട്രെന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും