CRICKET

ശ്രീലങ്ക പര്യടനം: സൂര്യകുമാര്‍ യാദവ് ടി20 ക്യാപ്റ്റന്‍, സഞ്ജു സാംസണും ടീമില്‍, ഏകദിന ടീമിനെ രോഹിത് തന്നെ നയിക്കും

പരുക്കില്‍ നിന്നു മോചിതനായ ഹാര്‍ദിക് പാണ്ഡ്യയെ ടി20 ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ പദവി നല്‍കിയില്ല

വെബ് ഡെസ്ക്

ശ്രീലങ്ക പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് ആണ് ക്യാപ്റ്റന്‍. മലയാളി താരം സഞ്ജു സാംസണും ടീമില്‍ ഇടം നേടി. രോഹിത് ശര്‍മ തന്നെയാണ് ഏകദിനം ടീം ക്യാപ്റ്റന്‍. വിരാട് കോഹ്ലിയും ടീമിലുണ്ട്.

സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റിങ്കു സിംഗ്, റിയാന്‍ പരാഗ്, ഋഷഭ് പന്ത്, സഞ്ജു സാംസണ്‍ , ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ് , ഖലീല്‍ അഹമ്മദ്, മൊഹമ്മദ്. സിറാജ്.

ഏകദിന ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്ലി, കെ എല്‍ രാഹുല്‍, ഋഷഭ് പന്ത് ശ്രേയസ് അയ്യര്‍, ശിവം ദുബെ, കുല്‍ദീപ് യാദവ്, മൊഹമ്മദ്. സിറാജ്, വാഷിംഗ്ടണ്‍ സുന്ദര്‍, അര്‍ഷ്ദീപ് സിംഗ്, റിയാന്‍ പരാഗ്, അക്‌സര്‍ പട്ടേല്‍, ഖലീല്‍ അഹമ്മദ്, ഹര്‍ഷിത് റാണ. പരുക്കില്‍ നിന്നു മോചിതനായ ഹാര്‍ദിക് പാണ്ഡ്യയെ ടി20 ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയെങ്കിലും ക്യാപ്റ്റന്‍ പദവി നല്‍കിയില്ല.

അവസാന ഏകദിനത്തിൽ സെഞ്ചുറി നേടിയിട്ടും ഏകദിനം ടീമിൽ സഞ്ജുവിന് ഇടം നൽകാൻ ബിസിസിഐ തയാറായില്സ. പകരം റിയാൻ പരാഗ്, ശിവംദുബൈ എന്നിവർ ഇരുടീമിലും ഇടംപിടിച്ചിട്ടുണ്ട്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി