CRICKET

യുവനിരയുമായി ഇന്ത്യ; വിൻഡീസിനെതിരായ ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

യുവതാരങ്ങളായ യശ്വസി ജെയ്‌സ്വാളും തിലക് വര്‍മ്മയും ഇന്ന് അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ

വെബ് ഡെസ്ക്

ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമില്ലാതെ യുവതാരനിരയുമായാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ട്രിനിഡാഡില്‍ ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് അഞ്ച് മത്സര പരമ്പരയിലെ ആദ്യ പോരാട്ടം നടക്കുന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. യുവതാരങ്ങളായ യശ്വസി ജെയ്‌സ്വാളും തിലക് വര്‍മ്മയും ഇന്ന് അരങ്ങേറ്റം കുറിക്കുമെന്നാണ് പ്രതീക്ഷ.

യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ് എന്നിവരുടെ ബൗളിങ്ങും ഇന്ത്യയ്ക്ക് നിര്‍ണായകമാകും.

ടെസ്റ്റ്, ഏകദിന പരമ്പരകള്‍ക്കു പിന്നാലെ ടി20യും പിടിക്കാനാണ് നീലപ്പട ഇറങ്ങുന്നത്. നായകന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ, ഷാര്‍ദൂല്‍ ഠാക്കൂര്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനായി യുവതാരങ്ങളുടെ സജ്ജരാക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. ശുഭ്മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ ബാറ്റിങ്ങില്‍ തിളങ്ങിയാല്‍ ഇന്ത്യയ്ക്ക് റണ്‍മല കയറാന്‍ സാധിക്കും. ഇവര്‍ക്കൊപ്പം ജെയ്‌സ്വാളിന്റെയും തിലകിന്റെയും സാന്നിധ്യം ഇന്ത്യന്‍ വെടിക്കെട്ടിന് ആക്കം കൂട്ടും. ഇരുവരും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സ്ഥിരതായാര്‍ന്ന പ്രകടനമാണ് കാഴ്ചവച്ചത്. യുസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ് എന്നിവരുടെ ബൗളിങ്ങും ഇന്ത്യയ്ക്ക് നിര്‍ണായകമാകും.

ഏകദിന ലോകകപ്പില്‍ യോഗ്യത നേടാന്‍ കഴിയാതെ പോയ വിന്‍ഡീസ് ഇനി ഉന്നം വയ്ക്കുന്നത് അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പാണ്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയുടെ മേല്‍ ആധിപത്യം പുലര്‍ത്താന്‍ കഴിഞ്ഞിട്ടില്ലെന്ന നിരാശ ടി20യില്‍ തീര്‍ക്കാനാണ് കരീബിയന്‍സ് ഇറങ്ങുന്നത്. നിക്കോളാസ് പുരാന്‍ ടീമിലേക്ക് തിരികെയെത്തുന്നത് അവരുടെ പ്രതീക്ഷ ഉയര്‍ത്തുന്നു. പൂരാനെ കൂടാതെ, ഏകദിന നായകന്‍ ഷായ് ഹോപ്പും പേസര്‍ ഒഷാനെ തോമസും വെസ്റ്റ് ഇന്‍ഡീസ് ലൈനപ്പില്‍ തിരിച്ചെത്തുന്നുണ്ട്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം