CRICKET

സൂറത്തിൽ മോഡൽ ആത്മഹത്യ ചെയ്ത സംഭവം; സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരത്തിന് പങ്കുണ്ടെന്ന് പൊലീസ്

സൂറത്തിലെ ഫ്ലാറ്റിൽ ചൊവ്വാഴ്ചയാണ് മോഡലായ ടാനിയ സിങ്ങിനെ മരിച്ച നിലയിൽ കണ്ടെത്തിയത്

വെബ് ഡെസ്ക്

സൂറത്തിൽ 28 വയസുകാരിയായ മോഡൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഐപിഎൽ സൺ‌റൈസേഴ്സ് ഹൈദരാബാദ് താരം അഭിഷേക് ശർമയ്ക്ക് പങ്കുണ്ടെന്ന് പോലീസ്. ടാനിയ സിങ്ങിനെയാണ് രണ്ട് ദിവസം മുൻപ് സൂറത്തിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിന് പിന്നാലെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം പരാതിപ്പെട്ടതോടെ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു.

സംശയത്തിന്റെ നിഴലിൽ ഇന്ത്യൻ യുവ ക്രിക്കറ്റ് താരത്തെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് ഹൈദരാബാദ് പോലീസ്. മരിക്കുന്നതിനു മുൻപ് ടാനിയ അവസാനമായി വിളിച്ചത് അഭിഷേക് ശർമയുടെ ഫോണിലേക്കായിരുന്നു. ഈ കാരണം മുൻനിർത്തിയാണ് അഭിഷേകിനെ ചോദ്യം ചെയ്യനായി പോലീസ് വിളിപ്പിച്ചത്.

സംഭവത്തിൽ അഭിഷേക് ശർമയുടെ പങ്കിനെക്കുറിച്ച് പൊലീസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ടാനിയയും അഭിഷേക് ശർമയും തമ്മിൽ അടുപ്പത്തിലായിരുന്നു എന്നാണ് അന്വേഷണത്തിന്റെ പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് പോലീസ് കമ്മീഷണർ വി ആർ മൽഹോത്ര വ്യക്തമാക്കി. ഇരുവരും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശങ്ങളും പോലീസ് കണ്ടെത്തിയിരുന്നു.

അഭിഷേക് ശർമ്മ ടാനിയയുടെ ഫോൺ നമ്പർ ബ്ലോക്ക് ചെയ്‌തിരുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അയച്ച സന്ദേശങ്ങളോട് പ്രതികരിച്ചില്ലെന്നും ഹൈദരാബാദ് പോലീസിനെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്‌സ്‌പ്രസ് റിപ്പോർട്ട് ചെയ്തു.

അഭിഷേക് ശർമ

2022 മുതൽ ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദ് താരമാണ് ഓൾ റൗണ്ടറായ അഭിഷേക് ശർമ്മ. ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസിനൊപ്പവും താരം കളിച്ചിട്ടുണ്ട്. അണ്ടർ‌ 19 ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അഭിഷേക്. ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന്റെ താരമാണ് അഭിഷേക്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം