CRICKET

കാത്തിരിപ്പിനൊടുവില്‍ വിസ കിട്ടി; ലോകകപ്പ് കളിക്കാൻ പാകിസ്താൻ ടീം നാളെ ഇന്ത്യയിലെത്തും

വെബ് ഡെസ്ക്

ഒക്ടോബര്‍ അഞ്ചുമുതല്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ പാകിസ്താന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ആശങ്കകള്‍ക്ക് വിരാമം. ലോകകപ്പിനായി ഇന്ത്യയിലേക്ക് വരാന്‍ പാകിസ്താന്‍ ടീമിന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വിസ അനുവദിച്ചു. ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിസ ലഭിക്കാത്തതില്‍ പരാതി അറിയിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് കത്തയച്ചതിന് പിന്നാലെയാണ് നടപടി.

ഞങ്ങള്‍ക്ക് നേരത്തേ വിസ ലഭിക്കേണ്ടതായിരുന്നു ഇത് ഒരുപാട് കാലതാമസമുണ്ടായി

വിസ അനുവദിക്കുന്നതില്‍ കാലതാമസം ഉണ്ടായതിനാല്‍ പിസിബിയ്ക്ക് ദുബായില്‍ പരിശീലനത്തിന് പോകുന്ന പ്ലാന്‍ ഒഴിവാക്കേണ്ടി വന്നു. വെള്ളിയാഴ്ച ഹൈദരാബാദില്‍ ന്യൂസിലന്‍ഡിനെതിരായ ആദ്യ സന്നാഹ മത്സരത്തിന് മുന്നോടിയായി പാകിസ്താന്‍ ടീം നാളെ ഇന്ത്യയിലെത്തും. '' ഏകദേശം 34 വിസകള്‍ ക്ലിയര്‍ ചെയ്തിട്ടുള്ളതായി ഞങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചു. ഞങ്ങളുടെ ഒരു പ്രതിനിധി ഇസ്ലാമാബാദില്‍ ചെന്ന് വിസ ശേഖരിച്ചു. ഞങ്ങള്‍ക്ക് നേരത്തേ വിസ ലഭിക്കേണ്ടതായിരുന്നു, ഇത് ഒരുപാട് കാലതാമസമുണ്ടായി. അവസാന നിമിഷത്തെ ഈ തിരക്ക് ഒഴിവാക്കാമായിരുന്നു''- പിസിബി വ്യക്തമാക്കി.

ഇന്നലെ രാത്രിയോടെയാണ് പാകിസ്താന് ഇന്ത്യയിലേക്ക് വരുന്നതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ലഭിച്ചത്. ''ഇന്ത്യന്‍ വിസ ഉറപ്പാക്കുന്നതിന് അസാധാരണമായ കാലതാമസമുണ്ടായി, പാകിസ്താനോടുള്ള അസമത്വപരമായ പെരുമാറ്റം ചൂണ്ടിക്കാട്ടിയാണ് ഐസിസിക്ക് കത്തയച്ചത്. പ്രധാന ടൂര്‍ണമെന്റിന് മുന്‍പായി ടീമിന് അനിശ്ചിതത്വത്തിലൂടെ കടന്നുപോകേണ്ടി വന്നത് നിരാശാജനകമാണെന്നും പിസിബി ചൂണ്ടിക്കാട്ടി.

ലോകകപ്പ് സന്നാഹമത്സരങ്ങള്‍ക്ക് മുന്‍പ് ടീം ദുബായില്‍ രണ്ട് ദിവസത്തെ പരിശീലന ക്യാമ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വിസ കിട്ടാന്‍ വൈകിയതിനാല്‍ പാകിസ്താന്റെ ലോകകപ്പ് ഒരുക്കങ്ങള്‍ തടസപ്പെട്ടു. '' ഇത് കളിക്കാരെയും ലോകകപ്പ് തയ്യാറെടുപ്പുകളെയും ബാധിക്കില്ലെന്ന് ഞങ്ങള്‍ പു്രതീക്ഷിക്കുന്നു. ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്, വിസ അനുവദിച്ചതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, വിജയകരമായ ലോകകപ്പിനായി കാത്തിരിക്കുന്നു'' പിസിബി വൃത്തങ്ങള്‍ അറിയിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും