CRICKET

അല്‍പം 'ടൈറ്റാണ്' ക്യാപിറ്റല്‍സ്; ടൈറ്റന്‍സിനെ 89-ല്‍ എറിഞ്ഞൊതുക്കി

2.3 ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറാണ് മുന്‍ചാമ്പ്യന്മാരെ തകര്‍ക്കാന്‍ ഡല്‍ഹിക്കായി മുന്നില്‍ നിന്നത്

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ നിലവിലെ റണ്ണറപ്പുകളായ ഗുജറാത്ത് ടൈറ്റന്‍സിന് ബാറ്റിങ് തകര്‍ച്ച. ഇന്നു സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ അവര്‍ക്ക് 17.3 ഓവറില്‍ 89 റണ്‍സ് മാത്രമേ നേടാനായുള്ളു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ച ഡല്‍ഹി ബൗളര്‍മാര്‍ക്കു മുന്നില്‍ ഗുജറാത്ത് ബാറ്റിങ് നിര ബാലപാഠം മറക്കുകയായിരുന്നു.

2.3 ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറാണ് മുന്‍ചാമ്പ്യന്മാരെ തകര്‍ക്കാന്‍ ഡല്‍ഹിക്കായി മുന്നില്‍ നിന്നത്. രണ്ടോവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ഇഷാന്ത് ശര്‍മയും ഒരോവറില്‍ 11 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ ട്രിസ്റ്റന്‍ സ്റ്റബ്‌സും മുകേഷിന് മികച്ച പിന്തുണ നല്‍കി. ഖലീല്‍ അഹമ്മദ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ നലോവറില്‍ വെറും 16 റണ്‍സ് മാത്രം വഴങ്ങി മികച്ച പ്രകടനം കാഴ്ചവച്ച കുല്‍ദീപിനു മാത്രമാണ് ഗുജറാത്ത് ബൗളിങ് നിരയില്‍ വിക്കറ്റ് ലഭിക്കാഞ്ഞത്.

ഗുജറാത്ത് നിരയില്‍ 24 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 31 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന് മാത്രമാണ് പിടിച്ചു നില്‍ക്കാനായത്. റാഷിദിനു പുറമേ 12 റണ്‍സ് നേടിയ സായ് സുദര്‍ശനും 10 റണ്‍സ് നേടിയ രാഹുല്‍ തെവാട്ടിയയുമാണ് രണ്ടക്കം കടന്ന മറ്റ് ഗുജറാത്ത് താരങ്ങള്‍.

ഓപ്പണര്‍ വൃദ്ധിമാന്‍ സാഹ(2), നായകന്‍ ശുഭ്മാന്‍ ഗില്‍(8), മധ്യനര താരങ്ങളായ ഡേവിഡ് മില്ലര്‍(2), അഭിനവ് മനോഹര്‍(8), ഷാരൂഖ് ഖാന്‍(0) എന്നിവര്‍ നിരാശപ്പെടുത്തിയതാണ് ടൈറ്റന്‍സിന് തിരിച്ചടിയായത്. മുപ്പതിലേറെ മത്സരങ്ങള്‍ പിന്നിട്ട ഈ സീസണില്‍ ഇതാദ്യമായാണ് ഒരു ടീം മൂന്നക്കം തികയ്ക്കാതെ പുറത്താകുന്നത്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം