CRICKET

മൂന്ന്‌ വിക്കറ്റ് ജയം; പഞ്ചാബിനെ തകര്‍ത്ത് ടൈറ്റന്‍സ് ആറാമത്‌

18 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 36 റണ്‍സ് നേടി പുറത്താകാതെ നിന്ന രാഹുല്‍ തെവാട്ടിയയാണ് അവരെ വിജയവര കടത്തിയത്

വെബ് ഡെസ്ക്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരേ മൂന്നു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്. ഇന്ന് പഞ്ചാബ് ഉയര്‍ത്തിയ 143 റണ്‍സ് എന്ന വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കിനില്‍ക്കെ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് മറികടന്നത്. ജയത്തോടെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തെത്താനും അവര്‍ക്കായി.

18 പന്തുകളില്‍ നിന്ന് ഏഴു ബൗണ്ടറികളോടെ 36 റണ്‍സ് നേടി പുറത്താകാതെ നിന്ന രാഹുല്‍ തെവാട്ടിയയാണ് അവരെ വിജയവര കടത്തിയത്. 29 പന്തുകളില്‍ നിന്ന് അഞ്ച് ബൗണ്ടറികളോടെ 35 റണ്‍സ് നേടിയ നായകന്‍ ശുഭ്മാന്‍ ഗില്‍, 34 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 31 റണ്‍സ് നേടിയ സായ് കിഷോര്‍ എന്നിവര്‍ മികച്ച പിന്തുണ നല്‍കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് നിശ്ചിത 20 ഓവറില്‍ 142 റണ്‍സിന് പുറത്താകുകയായിരുന്നു. നാലോവറില്‍ 33 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ യുവസ്പിന്നര്‍ സായ് കിഷോറാണ് പഞ്ചാബിനെ തകര്‍ത്തത്. 21 പന്തുകളില്‍ നിന്ന് മൂന്നു വീതം ഫോറും സിക്‌സും സഹിതം 35 റണ്‍സ് നേടിയ ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ്ങിനു മാത്രമാണ് പഞ്ചാബ് നിരയില്‍ പിടിച്ചു നില്‍ക്കാനായത്.

12 പന്തുകളില്‍ നിന്ന് നാലു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 29 റണ്‍സ് നേടിയ ഹര്‍പ്രീത് ബ്രാര്‍, 19 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികള്‍ സഹിതം 20 റണ്‍സ് നേടിയ താല്‍ക്കാലിക നായകന്‍ സാം കറന്‍ എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ഗുജറാത്തിനു വേണ്ടി സായ് കിഷോറിനു പുറമേ രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ മോഹിത് ശര്‍മ, നൂര്‍ ഹമ്മദ് എന്നിവരും ഒരു വിക്കറ്റ് വീഴ്ത്തിയ റാഷിദ് ഖാനും ബൗളിങ്ങില്‍ തിളങ്ങി.

കെ സുരേന്ദ്രന് കേന്ദ്രത്തിന്റെ പിന്തുണ എത്രനാള്‍? രാജി ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

വയനാട്ടില്‍ സിപിഎം പാലം വലിച്ചെന്ന് സിപിഐ; തെരഞ്ഞെടുപ്പ് പ്രചാരണത്തേക്കാള്‍ ശ്രദ്ധകാട്ടിയത് പാര്‍ട്ടി സമ്മേളനങ്ങള്‍ക്കെന്ന് ആരോപണം

'സി കൃഷ്ണകുമാര്‍ പാലക്കാട്ട് മത്സരിച്ചത് ഗത്യന്തരമില്ലാതെ', പട്ടികയില്‍ ഉള്‍പ്പെട്ട മറ്റു രണ്ടുപേരും മത്സരിക്കാന്‍ തയാറായില്ലെന്ന് സുരേന്ദ്രന്‍

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം