CRICKET

ട്രാന്‍സ് താരങ്ങളെ രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ നിന്ന് വിലക്കി ഐസിസി

കാനഡ വനിതാ ട്വന്റി 20 ടീമംഗവും ട്രാന്‍സ്‌ജെന്‍ഡര്‍ താരവുമായ ഡാനിയേല മക്‌കെ ഐസിസി തീരുമാനത്തില്‍ പ്രതിക്ഷേധിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു

വെബ് ഡെസ്ക്

ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങള്‍ക്ക് വനിതാ ക്രിക്കറ്റില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന ഗവേണിങ് ബോഡി യോഗത്തിലാണ് തീരുമാനം. വനിതാ ക്രിക്കറ്റിന്റെ സംശുദ്ധിയും താരങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് തീരുമാനമെന്നും ഐസിസി വൃത്തങ്ങള്‍ അറിയിച്ചു.

ഇതോടെ ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങളെ വനിതാ സ്‌പോര്‍ട്‌സില്‍ നിന്ന് വിലക്കുന്ന അഞ്ചാമത്തെ കായിക സംഘടനയായി ഐസിസി. നേരത്തെ റഗ്ബി യൂണിയന്‍, നീന്തല്‍, സൈക്ലിങ്, അത്‌ലറ്റിക്‌സ് എന്നിവയില്‍ വനിതാ വിഭാഗം താരങ്ങള്‍ക്കൊപ്പം മത്സരിക്കുന്നതില്‍ നിന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ താരങ്ങളെ വിലക്കിയിരുന്നു.

ഐസിസി തീരുമാനം പുറത്തുവന്നതിനു പിന്നാലെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കാനഡ വനിതാ ട്വന്റി 20 ടീമംഗവും ട്രാന്‍സ്‌ജെന്‍ഡര്‍ താരവുമായ ഡാനിയേല മക്‌കെ ഐസിസി തീരുമാനത്തില്‍ പ്രതിക്ഷേധിച്ച് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. കൂടുതല്‍ താരങ്ങള്‍ തീരുമാനത്തിനെതിരേ രംഗത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വനിതാ ട്വന്റി 20 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കാനഡയ്ക്കു വേണ്ടി ആറ് യോഗ;രാ മത്സരങ്ങള്‍ കളിച്ച താരമാണ് ഡാനിയേല. വനിതാ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ താരമെന്ന ബഹുമതിയും അന്ന് ഡാനിയേല സ്വന്തമാക്കിയിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം