CRICKET

U19 World Cup Final: ഓസീസിനെ പിടിച്ചുകെട്ടി; കൗമാരകിരീടത്തിലേക്ക് 254 റണ്‍സ് ദൂരം

വെബ് ഡെസ്ക്

അണ്ടർ 19 ഏകദിന ലോകകപ്പ് ഫൈനലില്‍ ഓസ്ട്രേലിയക്കതിരെ ഇന്ത്യയ്ക്ക് 254 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 253 റണ്‍സെടുത്തത്. അർധ സെഞ്ചുറി നേടി ഹർജാസ് സിങ്ങാണ് ഓസീസിന്റെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി രാജ് ലിംബാനി മൂന്നും നമന്‍ തിവാരി രണ്ടും വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് മൂന്നാം ഓവറില്‍ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. സാം കോണ്‍സ്റ്റാസിനെ (0) ബൗള്‍ഡാക്കിക്കൊണ്ട് രാജ് ലിംബാനിയാണ് ഓസീസിന് ആദ്യ പ്രഹരം നല്‍കിയത്. എന്നാല്‍ ഹാരി ഡിക്സണും ഹഗ് വെയ്‌ബ്ജെനും ചേർന്ന് രണ്ടാം വിക്കറ്റില്‍ ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി. 78 റണ്‍സ് നീണ്ട കൂട്ടുകെട്ട് പൊളിക്കാന്‍ 21-ാം ഓവർ വരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നു.

ഹാരിയേയും (42). വെയ്ബ്ജെനനേയും (48) പുറത്താക്കുക മാത്രമല്ല ഇന്ത്യയെ കലാശപ്പോരില്‍ തിരിച്ചെത്തിക്കാനും നമന്‍ തിവാരിക്ക് സാധിച്ചു. ഹർജാസ് സിങ്ങിന്റെ അർധ സെഞ്ചുറി പ്രകടനമായിരുന്നു ഓസ്ട്രേലിയയെ മധ്യഓവറില്‍ തകർച്ചയില്‍ നിന്ന് കരകയറ്റിയത്. റയാന്‍ ഹിക്ക്സിനെ കൂട്ടുപിടിച്ച് 66 റണ്‍സാണ് നാലാം വിക്കറ്റില്‍ ചേർത്തത്. റയാനെ മടക്കി രാജ് ലിംബാനിയാണ് കൂട്ടുകെട്ട് പൊളിച്ചത്.

വൈകാതെ ഹർജാസും പുറത്തായി. 64 പന്തില്‍ മൂന്ന് വീതം ഫോറും സിക്സും ഉള്‍പ്പെടെ 55 റണ്‍സാണ് ഇടം കയ്യന്‍ ബാറ്റർ നേടിയത്. സൗമി പാണ്ഡെയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം മടങ്ങിയത്. പിന്നാലെയെത്തിയ റാഫ് മക്മില്ലന് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്താനായില്ല. മുഷീർ ഖാന് വിക്കറ്റ് സമ്മാനിച്ചാണ് റാഫ് (2) കൂടാരം കയറിയത്. ചാർളി ആന്‍ഡേഴ്സണും (13) ലിംബാനിയുടെ ബ്രില്യന്‍സിന് മുന്നില്‍ കീഴടങ്ങിയതോടെ മികച്ച സ്കോറെന്ന സ്വപ്നത്തിന് തിരിച്ചടിയായി.

വാലറ്റത്തെ കൂട്ടുപിടിച്ച് ചെറുത്തുനില്‍പ്പ് നടത്തിയ ഒലിവർ പീക്കാണ് ഓസ്ട്രേലിയയെ പൊരുതാവുന്ന സ്കോറിലേക്ക് എത്തിച്ചത്. 43 പന്തില്‍ 46 റണ്‍സെടുത്ത് താരം പുറത്താകാതെ നിന്നു. രണ്ട് ഫോറും ഒരു സിക്സുമാണ് ഇന്നിങ്സിലുള്‍പ്പെട്ടത്.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും