CRICKET

ഉയർന്ന ബാറ്റിങ് ശരാശരിയുള്ള ഓസ്‌ട്രേലിയൻ ഓപ്പണർ; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ റെക്കോഡുമായി ഉസ്മാൻ ക്വാജ

ആകെ അഞ്ച് മത്സരങ്ങളിൽ നിന്നായി 49.6 റൺസ് ശരാശരിയിൽ 496 റൺസെന്ന റെക്കോഡാണ് ഉസ്മാൻ ക്വാജ സ്വന്തമാക്കിയത്

വെബ് ഡെസ്ക്

ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി ഓസ്‌ട്രേലിയൻ ഓപ്പണർ ഉസ്മാൻ ക്വാജ. ആഷസ് പരമ്പരയിൽ ഒരു സെഞ്ചുറിയും മൂന്ന് അർദ്ധ സെഞ്ചുറികളും നേടിയ ക്വാജ ഓപ്പണറെന്ന നിലയില്‍ ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുള്ള ഓസ്‌ട്രേലിയൻ താരമെന്ന നേട്ടവും ഏറ്റവും ഉയർന്ന ബാറ്റിങ് ശരാശരിയുള്ള ലോകത്തെ രണ്ടാമത്തെ താരമെന്ന നേട്ടവും സ്വന്തമാക്കി. ഇത്തവണത്തെ ആഷസ് പരമ്പരയില്‍ ആകെ അഞ്ച് മത്സരങ്ങളിൽ നിന്നായി 49.6 റൺസ് ശരാശരിയിൽ 496 റണ്‍സാണ് നേടിയത്.

44 ടെസ്റ്റ് മത്സരങ്ങളിലാണ് ക്വാജ ഓപ്പണറായി ഇറങ്ങിയിട്ടുള്ളത്. ഇതില്‍ നിന്ന് 60.58 ശരാശരിയിൽ ആകെ 2,363 റൺസാണ് താരം നേടിയത്. 195 ആണ് താരത്തിന്റെ ഏറ്റവുമുയർന്ന സ്കോർ.

2023 ലെ ആഷസ് പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു ക്വാജ കാഴ്ച വച്ചത്. 10 ഇന്നിംഗ്‌സുകളിൽ നിന്നായി 49.60 ശരാശരിയിൽ 496 റൺസാണ് താരം അടിച്ചു കൂട്ടിയത്. 141 ആണ് ഏറ്റവുമുയർന്ന സ്‌കോർ. ഇംഗ്ലണ്ടിലെ കന്നി സെഞ്ചുറി കൂടിയായിരുന്നു താരത്തിന്റേത്. ഇംഗ്ലണ്ടിന്റെ ഹെർബേട്ട് സറ്റ്ക്ലിഫാണ് പട്ടികയിൽ ഒന്നാമത്.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍