CRICKET

അൺബോക്സ് ചെയ്യും മുൻപ് പുതിയ ഫോൺ നഷ്ടമായി! ആരുടെയെങ്കിലും കൈയിലുണ്ടോ എന്ന് കോഹ്ലി

താരത്തിന്റെ ട്വീറ്റിന് പലതരത്തിലുള്ള പ്രതികരണമാണ് ആരാധകര്‍ നല്‍കുന്നത്

വെബ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോഹ്ലിയുടെ ട്വീറ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രധാന ചര്‍ച്ചാ വിഷയം. തന്‌റെ ഫോണ്‍ നഷ്ടമായെന്ന് കോഹ്ലിയുടെ ട്വീറ്റ് വന്‍ ഹിറ്റായിക്കഴിഞ്ഞു. പലതരത്തിലുള്ള പ്രതികരണമാണ് ട്വീറ്റിന് ആരാധകര്‍ നല്‍കുന്നത്.

ചൊവ്വാഴ്ച രാവിലെയായിരുന്നു അസാധാരണമായ സന്ദേശം കോഹ്ലിയുടെ അക്കൗണ്ടില്‍ നിന്ന് എത്തുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഒരുങ്ങുന്നതിനിടെയായിരുന്നു ട്വീറ്റ്. 'അണ്‍ബോക്‌സ് പോലും ചെയ്യാത്ത നിങ്ങളുടെ പുതിയ ഫോണ്‍ നഷ്ടപ്പെടുന്നതിലെ സങ്കടം മാറ്റാന്‍ മറ്റൊന്നുമില്ല. ആരെങ്കിലും അതുകണ്ടോ? ഇതായിരുന്നു കോഹ്ലിയുടെ ട്വീറ്റ്.

ട്വീറ്റിന് പിന്നാലെ നിരവധി കമന്റുകളെത്തി. ചിലര്‍ തമാശയാക്കിയപ്പോള്‍ മറ്റു ചിലര്‍ ഗൗരവത്തിലുള്ള മറുപടി നല്‍കി. ചിലർ സഹതപിച്ചു. കമന്‌റുകള്‍ ആരാധകരില്‍ നിന്ന് മാത്രമല്ല. സോമാറ്റോയുടെ വരെ കമന്റ് വന്നു. ചേച്ചിയുടെ ഫോണില്‍ നിന്ന് ഐസ്‌ക്രീം ഓര്‍ഡര്‍ ചെയ്യൂ എന്നായിരുന്നു സൊമാറ്റോയുടെ മറുപടി. രസകരമായ നിരവധി കമന്റുകൾ പിന്നാലെത്തിയതോടെ ട്വീറ്റ് വൻ ഹിറ്റായി.

പുതിയ പ്രൊമോഷന്‍ തന്ത്രമാണ് താരത്തിന്‌റെ ട്വീറ്റെന്നാണ് വിലയിരുത്തല്‍. വിവോയുടെ ബ്രാന്‍ഡ് അംബാസിഡറാണ് വിരാട് കോഹ്ലി. വിവോ പുതിയ ഫോണ്‍ പുറത്തിറക്കുന്നതിന് മുന്നോടിയായാണ് ട്വീറ്റെന്നാണ് പലരുടെയും നിഗമനം. ശരിക്കും ഫോൺ നഷ്ടമായെന്ന് കരുതുന്നവരും ഉണ്ട്. കാര്യം വ്യക്തമാക്കുന്ന അടുത്ത ട്വീറ്റ് ഉടൻ വരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സസ്പെൻസ് പൊളിക്കുന്ന ആ പ്രതികരണത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ