CRICKET

ആസ്തിയില്‍ ആയിരം കോടിയും കടന്ന് കോഹ്ലി

ക്രിക്കറ്റില്‍ നിന്നും പരസ്യങ്ങളില്‍ നിന്നും വ്യാവസായി നിക്ഷേപത്തില്‍ നിന്നുമായി കുറഞ്ഞത് 100 കോടി രൂപയ്ക്ക് മുകളിലാണ് വിരാടിന്റെ വാര്‍ഷിക വരുമാനം

വെബ് ഡെസ്ക്

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി ലോക ക്രിക്കറ്റിലെ മുന്‍ നിര കളിക്കാരില്‍ ഒരാളാണ്. നിരവധി റെക്കോഡുകളാണ് ക്രിക്കറ്റ് കളത്തില്‍ കോഹ്ലി സ്വന്തമാക്കിയിട്ടുളളത്. ഇപ്പോള്‍ ഇതാ കളത്തിനു പുറത്തും ഒരു റെക്കോഡ് നേട്ടത്തിലേക്കാണ് കോഹ്ലി നടന്നുകയറിയിരിക്കുന്നത്. സമ്പത്തിന്റെ കാര്യത്തിലാണ് പുത്തന്‍ റെക്കോഡ്. കായിക മേഖലയില്‍ ഏറ്റവും വിലപിടിപ്പുള്ള താരത്തിന്റെ ആസ്തി 1000 കോടിയാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സാമൂഹിക നിക്ഷേപ പ്ലാറ്റ്ഫോമായ സ്റ്റോക്ക് ഗ്രോ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ക്രിക്കറ്റില്‍ നിന്നും പരസ്യങ്ങളില്‍ നിന്നുമായി കുറഞ്ഞത് 100 കോടി രൂപയ്ക്ക് മുകളിലാണ് വിരാടിന്റെ വാര്‍ഷിക വരുമാനം.

സ്റ്റോക്ക് ഗ്രോയുടെ കണക്കനുസരിച്ച്‌ കോഹ്ലിയുടെ ആസ്തി നിലവില്‍ 1,050 കോടി രൂപയാണ്, ഇത് നിലവില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്ന തുകയാണ്. 'ബിസിസിഐയുടെ കരാര്‍ പ്രകാരം വാര്‍ഷിക പ്രതിഫലം 7 കോടി രൂപയും മാച്ച് ഫീ ആയി ഓരോ ടെസ്റ്റ് മത്സരത്തിനും 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി20 മത്സരത്തിന് 3 ലക്ഷം രൂപയുമാണ് കോഹ്ലിക്ക് ലഭിക്കുന്നത്.

കൂടാതെ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരുമായുള്ള ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) കരാറില്‍ നിന്ന് പ്രതിവര്‍ഷം 15 കോടി രൂപയാണ് വിരാടിന്റെ പ്രതിഫലം. ക്രിക്കറ്റ് കൂടാതെ വ്യാവസായിക രംഗത്തും സൂപ്പര്‍താരത്തിന് പങ്കുണ്ട്. ഒന്നിലധികം ബ്രാന്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ബ്ലൂ ട്രൈബ്, യൂണിവേഴ്‌സല്‍ സ്പോര്‍ട്സ്ബിസ്, എംപിഎല്‍, സ്പോര്‍ട്സ് കോണ്‍വോ എന്നിവയുള്‍പ്പെടെ ഏഴ് സ്റ്റാര്‍ട്ടപ്പുകളിലും വിരാടിന് നിക്ഷേപമുണ്ട്.

ഇതിന് പുറമെ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്റെ വരുമാനത്തിലെ ഒരു മുഖ്യ പങ്ക് പരസ്യങ്ങളില്‍ നിന്നുള്ളതാണ്. 18-ലധികം ബ്രാന്‍ഡുകളുടെ പ്രചാരണം ആണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. ഒരു പരസ്യം ചിത്രീകരിക്കുന്നതിന് പ്രതിവര്‍ഷം 7.50 മുതല്‍ 10 കോടി വരെ ഫീസ് ഈടാക്കുകയും ചെയ്യുന്നു, ഇത് ബോളിവുഡ്, കായിക വ്യവസായത്തില്‍ നിന്നുള്ള ഒരു വ്യക്തി വാങ്ങുന്നതില്‍ വച്ച് ഏറ്റവും വലിയ തുകയാണ്. ഇത്തരം ബ്രാന്‍ഡ് പ്രചാരണങ്ങളില്‍ നിന്ന് ഏകദേശം 175 കോടി രൂപയാണ് അദ്ദേഹം സമ്പാദിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ 252 ദശലക്ഷത്തിലധികം് ഫോളോവേഴ്സാണ് താരം സാമൂഹ്യ മാധ്യമത്തില്‍ നിന്നും നല്ലൊരു വരുമാനം സ്വന്തമാക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍, ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലുമായി ഒരു പോസ്റ്റിന് യഥാക്രമം 8.9 കോടി, 2.5 കോടി രൂപയാണ് അദ്ദേഹം ഈടാക്കുന്നത്. വിരാടിന് രണ്ട് വീടുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. 34 കോടി രൂപ വിലമതിക്കുന്ന ഒരു വീട് മുംബൈയിലും 80 കോടി രൂപ വിലവരുന്ന മറ്റൊന്ന് ഗുരുഗ്രാമിലും.

കൂടാതെ 31 കോടി രൂപയുടെ ആഡംബര കാറുകളും അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഇവയെല്ലാം കൂടാതെ, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മത്സരിക്കുന്ന എഫ്സി ഗോവ ഫുട്ബോള്‍ ക്ലബ്, ഒരു ടെന്നീസ് ടീം, ഒരു പ്രോ വ്രെസ്ലിംഗ് ടീം എന്നിവയും കോഹ്ലിയുടെ ഉടമസ്ഥതയിലാണ്.

വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം, പാലക്കാട് കൃഷ്ണകുമാറും ചേലക്കരയില്‍ പ്രദീപും മുന്നേറുന്നു | Wayanad Palakkad Chelakkara Election Results Live

ആദ്യ ഫലസൂചനകള്‍ പുറത്ത്, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും എന്‍ഡിഎ മുന്നില്‍, ആകാംക്ഷയോടെ ജനം | Maharashtra Jharkhand Election Results Live

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ