CRICKET

അട്ടിമറികളെല്ലാം 'താത്കാലികം' മാത്രം; ഏകദിന ലോകകപ്പിന്റെ ഫോർമാറ്റ് എന്തുകൊണ്ട് ക്രിക്കറ്റിന് നല്ലതല്ല?

വെബ് ഡെസ്ക്

'10 ടീമുകള്‍ മാത്രം പങ്കെടുക്കുന്ന ഒരു ടൂർണമെന്റ് എങ്ങനെ ലോകകപ്പ് ആകും?'. 2023 ഏകദിന ക്രിക്കറ്റ് ലോകകപ്പ് ആരംഭിച്ചപ്പോള്‍ തന്നെ പല കോണില്‍ നിന്നും ഉയർന്ന പ്രധാന വിമർശനം ഇതായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) മറ്റൊരു പ്രധാന ടൂർണമെന്റായ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് രണ്ട് ടീമുകള്‍ മാത്രമാണ് ലോകകപ്പില്‍ കൂടുതലുള്ളത്. 2019-ലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല, അന്നും പത്ത് ടീമുകളില്‍ ചുരുങ്ങി ലോകകപ്പ്.

ക്രിക്കറ്റ് എന്ന ഗെയിമിന് ഇത്തരം ടൂർണമെന്റുകള്‍ എന്ത് അർത്ഥമാണ് കൊണ്ടുവരുന്നതെന്ന സംശയവും ഉണ്ടാകാം. കാരണം, കഴിഞ്ഞ രണ്ട് ലോകകപ്പുകളും രൂപകല്‍പ്പന ചെയ്തിരിക്കുന്ന വിധം 'അട്ടിമറികളെ' താത്കാലികമാക്കുന്ന തരത്തിലായിരുന്നു. അതിനാലാണ് ദക്ഷിണാഫ്രിക്കയെ നെതർലന്‍ഡ്സ് കീഴടക്കിയപ്പോള്‍ ആഗോളശ്രദ്ധയാകർഷിക്കാന്‍ കഴിയാതെ പോയത്.

പക്ഷേ, 2022 ട്വന്റി 20 ലോകകപ്പില്‍ സമാനഫലമുണ്ടായപ്പോള്‍ നെതർലന്‍ഡ്സിന്റെ വിജയത്തിന് സ്വീകാര്യത കൂടുതല്‍ ലഭിച്ചിരുന്നു. ട്വന്റി 20 ക്രിക്കറ്റിനോടുള്ള പ്രേക്ഷകരുടെ താല്‍പ്പര്യം ആഗോളതലത്തില്‍ വർധിക്കുന്നത് പിന്നിലെ കാരണമായി വിലയിരുത്താം.

ഇതിനോട് ചേർത്ത് വായിക്കാവുന്നതായിരുന്നു കരുത്തരായ പാകിസ്താനെ അഫ്ഗാനിസ്താന്‍ പരാജയപ്പെടുത്തിയ മത്സരവും. അഫ്ഗാനിസ്താന്റെ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ഈ ലോകകപ്പിലായിരുന്നു. ഇത്തരം അട്ടിമറികള്‍ക്കൊന്നും ലോകകപ്പിന്റെ ഒഴുക്കിനെ നിയന്ത്രിക്കാന്‍ സാധിച്ചില്ല.

ചാമ്പ്യന്മാരായ ഓസ്ട്രേലിയ ആദ്യ രണ്ടും ന്യൂസിലന്‍ഡ് ടൂർണമെന്റിന്റെ മധ്യത്തില്‍ നാല് കളികളും പരാജയപ്പെട്ടു. എന്നിട്ടും രണ്ട് ടീമുകളും അനായാസം സെമിയിലെത്തി. കാരണം ഇരുടീമുകള്‍ക്കും മുന്നില്‍ തിരിച്ചുവരാന്‍ മത്സരങ്ങള്‍ ബാക്കിയായിരുന്നു.

ഫുട്ബോളിന് ക്രിക്കറ്റിനേക്കാള്‍ വലിയ പ്രേക്ഷക സമൂഹം ആഗോളതലത്തിലുണ്ട്. എങ്കിലും ഫിഫ ഫുട്ബോള്‍ ലോകകപ്പില്‍ അത്ഭുത നിമിഷങ്ങളുണ്ടാകാറുണ്ട്. എത്രവലിയ കരുത്തരായ ടീമുകള്‍ക്കും ആദ്യമൊരു തോല്‍വി സംഭവിച്ചാല്‍ ഗ്രൂപ്പ് ഘട്ടം മുതല്‍ സമ്മർദമുണ്ടാകും.

അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഖത്തർ ലോകകപ്പിന്റെ പ്രാധമിക റൗണ്ടില്‍ കരുത്തരായ ജർമനിയും ബെല്‍ജിയവും പുറത്തായത്. അർജന്റീനയ്ക്ക് ആദ്യ മത്സരത്തില്‍ തന്നെ സൗദി അറേബ്യയോട് പരാജയപ്പെട്ടിരുന്നു. സമ്മർദത്തെ അതിജീവിച്ച് കിരീടം നേടാന്‍ അർജന്റീനയ്ക്ക് കഴിഞ്ഞു.

ഏകദിന ലോകകപ്പുകളിലെ നോക്കൗട്ട് റൗണ്ടുകളുടെ അഭാവം മൂലം പ്രേക്ഷകർക്ക് നഷ്ടമാകുന്നത് ഒരു 'Wow Moment' ആണ്. 2011 ലോകകപ്പ് എടുത്താല്‍ ഗ്രൂപ്പ് ഘട്ടത്തിന് പിന്നാലെ ക്വാർട്ടർ ഫൈനല്‍ കടമ്പയുണ്ടായിരുന്നു. അതായത്, ഏഴ് നോക്കൗട്ട് മത്സരങ്ങള്‍. ഇത്തവണ 48 മത്സരങ്ങള്‍ നടന്ന ലോകകപ്പില്‍ ആകെ മൂന്ന് നോക്കൗട്ട് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പ് ചെറിയ മാറ്റങ്ങളോടെയാകും എത്തുക.14 ടീമുകളായിരിക്കും പ്രാഥമിക ഘട്ടത്തില്‍. ഏഴ് ടീമുകള്‍ വീതമുള്ള രണ്ട് ഗ്രൂപ്പുകളായി തിരിക്കും. ഇരുഗ്രൂപ്പുകളിലേയും ടോപ് ത്രീ സൂപ്പർ സിക്സ് ഘട്ടത്തില്‍ പ്രവേശിക്കും. വീണ്ടും കരുത്തരായ ടീമുകള്‍ക്ക് അവസരമൊരുങ്ങുന്നതാണ് ഈ മാതൃകയും.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും