CRICKET

ഇന്ത്യ - വിൻഡീസ് രണ്ടാം ട്വന്റി 20 മത്സരം; മഴ വില്ലനാകുമോ?

വെബ് ഡെസ്ക്

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ഇന്ന് ജോർജ്ജ്ടൗണിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ രണ്ടാം ടി20 കളിക്കാനിറങ്ങുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 0-1ന് പിന്നിലാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തിലെ നാല് റൺസിന്റെ ദയനീയ തോൽവിയിൽ നിന്നും തിരിച്ചുവരവ് നടത്താനാണ് ഹർദിക് പാണ്ഡ്യയും സംഘവും ലക്ഷ്യമിടുന്നത്.

ട്രിനിഡാഡിലെ ബ്രയാന്‍ ലാറ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഒന്നാം ടി20 മത്സരത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 150 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എടുക്കാനേ കഴിഞ്ഞിരുന്നുളളൂ. ജേസൺ ഹോൾഡർ, ഒബേദ് മക്കോയ്, റൊമാരിയോ ഷെപ്പേർഡ് എന്നിവരുടെ ബൗളിങ് മികവിൽ തുടക്കം മുതൽ തന്നെ ഇന്ത്യയുടെ അടിപതറുന്ന കാഴ്ചയാണ് കാണാനായത്. അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ തിലക് വര്‍മയ്ക്കു മാത്രമാണ് ഇന്ത്യന്‍ നിരയില്‍ പൊരുതാനായത്. 22 പന്തുകളില്‍ നിന്ന് രണ്ടു ബൗണ്ടറികളും മൂന്നു സിക്‌സറുകളും സഹിതം 39 റണ്‍സാണ് തിലക് നേടിയത്.

ടോസ് നേടിയ ബാറ്റിങ് തിരഞ്ഞെടുത്ത വിൻഡീസ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സാണ് നേടിയിരുന്നത്. തുടക്കത്തിലെ തകര്‍ച്ചയ്ക്കു ശേഷം മധ്യനിരയുടെ കരുത്തിലാണ് വിന്‍ഡീസ് മാന്യമായ സ്‌കോറിലേക്ക് എത്തിയത്.

നായകന്‍ റോവ്മാന്‍ പവലിന്റെ 32 പന്തിൽ 48 റൺസും നിക്കോളാസ് പൂരന്റെ 34 പന്തിൽ 41 റൺസിന്റെയും കരുത്തിലാണ് വിൻഡീസ് ഭേദപ്പെട്ട സ്കോറിലെത്തിയത്. യുസ്‌വേന്ദ്ര ചാഹലിന്റെയും അർഷ്ദീപ് സിംഗിന്റെയും ബൗളിങ് കരുത്തിൽ വലിയ സ്കോറിലേക്ക് പോകാതെ കരീബിയൻ പടയെ പിടിച്ചുകെട്ടിയെങ്കിലും വിക്കറ്റുകൾ വലിച്ചെറിഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായെന്ന് തോൽവിക്ക് പിന്നാലെ നായകൻ ഹർദിക് പാണ്ഡ്യ തുറന്നു സമ്മതിച്ചിരുന്നു.

ശേഷിക്കുന്ന നാല് മത്സരങ്ങളിൽ നിന്നും പരമ്പര പിടിക്കാനാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാൽ ഇന്ന് ​ഗയാനയിലെ ജോർജ്ജ്ടൗണിൽ മഴ പെയ്തേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങൾ. മത്സരത്തിനിടെ മഴയ്ക്ക് 7 ശതമാനം സാധ്യതയുണ്ട്. പ്രാദേശിക സമയം 10. 30നാണ് (ഇന്ത്യൻ സമയം രാത്രി 8 മണിക്ക്) കളി ആരംഭിക്കുക. രാവിലെ മഴയ്ക്ക് 45 ശതമാനം സാധ്യതയുമുണ്ട്. ഉച്ചയോടെ 71 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.

ജോർജ്ജ്ടൗണിലെ പിച്ച് സ്പിന്നർമാർക്ക് അനുകൂലമാണ്. അതുകൊണ്ടുതന്നെ ആദ്യ ഓവറുകളിലായിരിക്കും പേസർമാർക്ക് കളിയുടെ ​ഗതി നിർ‌ണയിക്കാൻ കഴിയുക. ​ഗയാനയിൽ, ശരാശരി ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 122 ആണ്. ഉയർന്ന സ്കോർ 146 ഉം. മോശം കാലാവസ്ഥയും മഴയും കാരണം ടോസും നിർണായകമാണ്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിനാണ് ഈ വേദി കൂടുതൽ അനുകൂലമാവുക. ഇവിടെ ന‍ടന്ന എട്ട് മത്സരങ്ങളിൽ അഞ്ചെണ്ണത്തിലും വിജയം രണ്ടാമത് ബാറ്റ് ചെയ്ത ടീമിനൊപ്പമായിരുന്നു.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ