CRICKET

വനിതാ പ്രീമിയർ ലീഗ് മാർച്ച് നാല് മുതൽ; താരലേലം ഫെബ്രുവരി 13ന്

ആദ്യ വർഷം മത്സരങ്ങൾ രണ്ട് വേദിയിൽ

വെബ് ഡെസ്ക്

കാത്തിരിപ്പിനൊടുവിൽ വനിതാ പ്രീമിയർ ലീഗ് യാഥാർഥ്യമാകുന്നു. ഐപിഎൽ മാതൃകയിൽ നടത്തുന്ന പ്രഥമ വനിതാ പ്രീമിയർ ലീ​ഗിൻ്റെ തീയതി പ്രഖ്യാപിച്ചു. മാർച്ച് നാല് മുതൽ 26 വരെ മുംബൈയിലാണ് മത്സരം നടക്കുക. രണ്ട് സ്റ്റേഡിയങ്ങളിലായാകു മത്സരമെന്നും ബിസിസിഐ വ്യക്തമാക്കി.

ഗുജറാത്ത് ജയ്ന്റ്സും മുംബൈ ഇന്ത്യൻസിൻ്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയും തമ്മിലായിരിക്കും ആദ്യ മത്സരമെന്നാണ് സൂചന. മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിലും ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിലുമാണ് മത്സരങ്ങൾ നടക്കുക. ഫെബ്രുവരി 13ന് മുംബൈയിൽ വച്ച് താരലേലം നടക്കും.

ഫെബ്രുവരി 13ന് മുംബൈയിൽ വച്ച് താരലേലം നടക്കും

ഐപിഎല്ലിന് പിന്നില്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ടി-20 ടൂര്‍ണമെന്റാണ് ഡബ്ല്യൂപിഎല്‍. അഞ്ച് ഫ്രാഞ്ചൈസികളാണ് ടൂര്‍ണമെന്റിലുള്ളത്. മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഡല്‍ഹി ക്യാപിറ്റല്‍സ് എന്നീ മൂന്ന് ഐപിഎല്‍ ടീം ഉടമകളെ കൂടാതെ കാപ്രി ഗ്ലോബല്‍ ഹോള്‍ഡിങ്‌സ് (ലഖ്‌നൗ), അദാനി സ്‌പോര്‍ട്‌സ്ലൈന്‍ എന്നിവരും ഫ്രാഞ്ചൈസികളെ സ്വന്തമാക്കി. 1500 ഓളം കളിക്കാരാണ് ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 4,669 കോടി രൂപയാണ് ഫ്രാഞ്ചൈസികളില്‍ നിന്ന് ബിസിസിഐയ്ക്ക് ലഭിച്ചത്. സംപ്രേഷണാവകാശം 951 കോടി രൂപയ്ക്കാണ് നല്‍കിയത്. 2008-ല്‍ പ്രഥമ ഐപിഎല്ലിന് മുന്‍പ് ടീം വില്പനയിലൂടെ നേടിയ തുകയുടെ റെക്കോര്‍ഡ് തകര്‍ത്താണ് വനിതാ പ്രീമിയര്‍ ലീഗില്‍ ടീമുകളുടെ വില്‍പ്പന നടന്നതെന്ന് ബിസിസിഐ സെക്രട്ടറി പറഞ്ഞു.

അടുത്തയാഴ്ച നടക്കുന്ന താരലേലത്തിനുള്ള അന്തിമ പട്ടിക ഈയഴ്ച അവസാനം പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലേലത്തില്‍ ഓരോ ടീമിനും 12 കോടി രൂപയാണ് ലഭിക്കുക. കുറഞ്ഞത് 15ഉം പരമാവധി 18ഉം കളിക്കാരാണ് ഒരു ടീമില്‍ ഉണ്ടാകേണ്ടത്. അസോസിയേറ്റ് മെമ്പര്‍മാരില്‍ നിന്നുള്ള ഒരാള്‍ ഉള്‍പ്പെടെ അഞ്ച് വിദേശ കളിക്കാര്‍ക്ക് വരെ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കാം.

ആദ്യ സീസണില്‍ ആകെ 22 മത്സരങ്ങളാണ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ടീമിന് ഫൈനലിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ തമ്മില്‍ മത്സരിച്ച് രണ്ടാം ഫൈനലിസ്റ്റിനെ കണ്ടെത്തും.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി