WPL 2023

മാറ്റങ്ങളുമായി വനിതാ പ്രിമിയർ ലീഗ്; അടുത്ത സീസണ്‍ മുതല്‍ ഹോം- എവേ മത്സരങ്ങളും

വെബ് ഡെസ്ക്

വനിതാ പ്രീമിയര്‍ ലീഗ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിസിസിഐ. ഹോം- എവേ ഫോര്‍മാറ്റുകളുമായി വനിതാ പ്രിമിയര്‍ ലീഗ് ഇനി ഐപിഎല്ലിന്റെ പാത പിന്തുടരും. ഡബ്ല്യൂപിഎല്ലിന്റെ രണ്ടാം സീസണ്‍ മിക്കവാറും ഫെബ്രുവരിയോടെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിന്റെ രണ്ടാം പതിപ്പ് മാര്‍ച്ച് 4 മുതല്‍ 26 വരെ മുംബൈയിലെ രണ്ട് വേദികളില്‍ മാത്രമായാണ്‌ നടന്നത്.

ആരാധകരെ ആകര്‍ഷിക്കുന്നത് പ്രധാനമായതിനാല്‍ ഹോം എവേ മത്സരങ്ങള്‍ നടത്തുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ ഈ മാസം ആദ്യം അറിയിച്ചിരുന്നു

അടുത്ത മൂന്ന് സീസണുകളില്‍ അഞ്ച് ടീമുകളുടെ ടൂര്‍ണമെന്റായി തന്നെയാകും വനിതാ പ്രീമിയര്‍ ലീഗ് മുന്നോട്ട് പോവുക. ആരാധകരെ ആകര്‍ഷിക്കുന്നത് പ്രധാനമായതിനാല്‍ ഹോം എവേ മത്സരങ്ങള്‍ നടത്തുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമല്‍ ഈ മാസം ആദ്യം അറിയിച്ചിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ ഫ്രാഞ്ചൈസി ഇല്ലാത്ത ഇന്‍ഡോര്‍ പോലുള്ള രണ്ടാം നിര നഗരങ്ങളിലേക്ക് ലീഗിനെ കൊണ്ട് പോകുന്നത് ബുദ്ധിമുട്ടാണെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു.

ദീപാവലിയോട് അനുബന്ധിച്ച് വര്‍ഷാവസാനത്തേക്ക് ടൂര്‍ണമെന്റ് മാറ്റിവയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളും പരിഗണനയിലുണ്ട്. തീരുമാനങ്ങളൊന്നും അന്തിമമായിട്ടില്ല. ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടുതവണ ഐപിഎല്‍ നടത്തുന്നത് വെല്ലുവിളിയാകുമെന്ന് ധുമാല്‍ അടുത്തിടെ പ്രതികരിച്ചതിന് പിന്നാലെയാണ് ഊഹാപോഹങ്ങള്‍.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?