CRICKET

WPL 2024: ഡല്‍ഹി ക്യാപിറ്റല്‍സ് ഫൈനലില്‍; എലിമിനേറ്ററില്‍ മുംബൈ-ബാംഗ്ലൂർ പോരാട്ടം

71 റണ്‍സെടുത്ത ഷെഫാലി വർമയുടെ ഇന്നിങ്സാണ് ഗുജറാത്തിനെതിരായ ഡല്‍ഹിയുടെ ജയം അനായാസമാക്കിയത്

വെബ് ഡെസ്ക്

വനിത പ്രീമിയർ ലീഗിന്റെ (ഡബ്ല്യുപിഎല്‍) തുടർച്ചയായ രണ്ടാം സീസണിലും ഫൈനലില്‍ കടന്ന് ഡല്‍ഹി ക്യാപിറ്റല്‍. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം ഡല്‍ഹി ഉറപ്പിക്കുകയായിരുന്നു. എലിമിനേറ്ററിലെ മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ പോരാട്ടത്തിലെ വിജയികളെയായിരിക്കും ഡല്‍ഹി കലാശപ്പോരില്‍ നേരിടുക. 15-ാം തീയതിയാണ് എലിമിനേറ്റർ, ഫൈനല്‍ പതിനേഴിനും.

ഗുജറാത്ത് ഉയർത്തിയ 127 റണ്‍സ് വിജയലക്ഷ്യം അനായാസമായിരുന്നു ഡല്‍ഹി മറികടന്നത്. പവർപ്ലെയ്ക്കുള്ളില്‍ തന്നെ ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിനേയും (18), ആലിസ് ക്യാപ്സിയേയും (0) നഷ്ടമായെങ്കിലും ഷെഫാലി വർമയും ജെമീമ റോഡ്രിഗസും ചേർന്ന് വിജയം ഉറപ്പിക്കുകയായിരുന്നു. മൂന്നാം വിക്കറ്റില്‍ 94 റണ്‍സാണ് സഖ്യം ചേർത്തത്. വിജയത്തിന് രണ്ട് റണ്‍സ് മാത്രം അകലെയായിരുന്നു ഷെഫാലി പുറത്തായത്.

37 പന്തില്‍ 71 റണ്‍സായിരുന്നു ഷെഫാലിയുടെ സമ്പാദ്യം. ഏഴ് ഫോറും അഞ്ച് സിക്സും ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. 28 പന്തില്‍ 38 റണ്‍സെടുത്താണ് ജെമീമ റോഡ്രിഗസ് പുറത്താകാതെ നിന്നത്. നാല് ഫോറും ഒരു സിക്സുമായിരുന്നു ജെമീമ നേടിയത്. ഗുജറാത്തിനായി തനുജ കന്‍വാർ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ബാറ്റിങ് തകർച്ച നേരിടുകയായിരുന്നു. നാല് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാനായത്. 42 റണ്‍സെടുത്ത ഭാരതി ഫുല്‍മാലിയാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ. ഡല്‍ഹിക്കായി മരിസാന്‍ കാപ്, ശിഖ പാണ്ഡെ, മലയാളി താരം മിന്നു മണി എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. ഗുജറാത്തിന്റെ നിർണായക താരങ്ങളായ ഫീബി ലിച്ച്ഫീല്‍ഡ്, ആഷ്‌ലി ഗാർഡനർ എന്നിവരുടെ വിക്കറ്റുകളാണ് മിന്നു പിഴുതത്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം