CRICKET

WPL 2024 | മിന്നുവും സജ്‌നയും ആദ്യ ഇലവനില്‍; മുംബൈയ്‌ക്കെതിരേ ഡല്‍ഹിക്ക് ബാറ്റിങ്

കഴിഞ്ഞ തവണ ഫൈനലില്‍ ഡല്‍ഹിയെ തോല്‍പിച്ചായിരുന്നു മുംബൈയുടെ കിരീടധാരണം. ഇക്കുറി അതിന് പകരം ചോദിക്കാനാണ് ക്യാപിറ്റല്‍സ് ലക്ഷ്യമിടുന്നത്

വെബ് ഡെസ്ക്

വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് രണ്ടാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ രണ്ടു മലയാളി താരങ്ങള്‍ കളത്തില്‍. ഡല്‍ഹി ക്യാപിറ്റല്‍സിനു വേണ്ടി മിന്നു മണിയും മുംബൈ ഇന്ത്യന്‍സിനു വേണ്ടി സജ്‌ന സജീവനും ആദ്യ ഇലവനില്‍ ഇടംപിടിച്ചു. നിലവിലെ ചാമ്പ്യന്മാരാണ് മുംബൈ ഇന്ത്യന്‍സ്. കഴിഞ്ഞ തവണ ഫൈനലില്‍ ഡല്‍ഹിയെ തോല്‍പിച്ചായിരുന്നു മുംബൈയുടെ കിരീടധാരണം. ഇക്കുറി അതിന് പകരം ചോദിക്കാനാണ് ക്യാപിറ്റല്‍സ് ലക്ഷ്യമിടുന്നത്.

ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് നായിക ഹര്‍മന്‍പ്രീത് കൗര്‍ ഡല്‍ഹിയെ ബാറ്റിങ്ങിന് അയച്ചു. റണ്ണൊഴുകുന്ന ചിന്നസ്വാമിയിലെ വിക്കറ്റില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയാണ് ഡല്‍ഹി ലക്ഷ്യം. നായിക മെഗ് ലാന്നിങ്ങും ഇന്ത്യന്‍ യുവതാരം ഷഫാലി വര്‍മയുമാണ് ഡല്‍ഹിക്കായി ഇന്നിങ്‌സ് തുറക്കുന്നത്.

ടീമുകള്‍:-

ഡല്‍ഹി ക്യാപിറ്റല്‍സ്:- മെഗ് ലാന്നിങ്, ഷഫാലി വര്‍മ, ആലിസ് ക്യാപ്‌സി, ജമീമ റോഡ്രിഗസ്, മരിസാന്നെ കാപ്പ്, അന്നാബെല്‍ സതര്‍ലന്‍ഡ്, അരുന്ധതി റെഡ്ഡി, മിന്നു മണി, ടാനിയ ഭാട്യ, രാധാ യാദവ്, ശിഖാ പാണ്ഡെ.

മുംബൈ ഇന്ത്യന്‍സ്:- ഹെയ്‌ലി മാത്യൂസ്, യസ്തിക ഭാട്യ, അമേലിയ കെര്‍, നാറ്റ് സ്‌കീവര്‍ ബ്രന്റ്, ഹര്‍മന്‍പ്രീത് കൗര്‍, അമന്‍ജ്യോത് കൗര്‍, സജ്‌ന സജീവന്‍, പൂജ വസ്ത്രകാര്‍, ഷബ്‌നിം ഇസ്‌മെയ്ല്‍, കീര്‍ത്തന സത്യമൂര്‍ത്തി, സെയ്ക ഇഷാഖ്.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം