CRICKET

WTC 2023-25 | അവശേഷിക്കുന്നത് എട്ട് മത്സരങ്ങള്‍, പട്ടികയില്‍ ഒന്നാമത്; ഫൈനലുറപ്പിക്കാൻ ഇന്ത്യയ്ക്കാകുമോ?

വെബ് ഡെസ്ക്

രണ്ടര ദിവസം കളി പൂർണമായും നഷ്ടമാകുക, സമനിലയിലേക്ക് നീങ്ങാനുള്ള സാധ്യത 100 ശതമാനമായിരുന്നു, എന്നിട്ടും ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം ആധികാരികമായി ഇന്ത്യ പിടിച്ചെടുത്തു. കേവലം 52 ഓവർ മാത്രം ബാറ്റുചെയ്ത് ട്വന്റി 20 ശൈലി സ്വീകരിച്ചായിരുന്നു ഇന്ത്യ വിജയം പിടിച്ചെടുത്തത്. ബൗളർമാരും നായകന്റെ പദ്ധതിയോട് നൂറുശതമാനം നീതികാണിച്ചതോടെ അനായാസമായി ജയം.

ഇതെല്ലാം വ്യക്താക്കുന്നത് ഒരു കാര്യം മാത്രമാണ്, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ടിക്കറ്റുറപ്പിക്കുക എന്നത്. രണ്ട് തവണ നഷ്ടമായ ആ ലോകകിരീടം സ്വന്തമാക്കുക എന്ന സ്വപ്നവും ഒപ്പമുണ്ട്.

ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തോടെ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ വ്യക്തമായ ലീഡോടെ ഇന്ത്യ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ഇതുവരെ 11 മത്സരങ്ങളാണ് ഇന്ത്യ കളിച്ചിട്ടുള്ളത്. എട്ട് ജയം, രണ്ട് തോല്‍വി, ഒരു സമനില എന്നിങ്ങനെയാണ് മത്സരഫലങ്ങള്‍. 98 പോയിന്റും നേടി. 74.24 ആണ് പോയിന്റ് ശതമാനം. ഓസ്ട്രേലിയയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 90 പോയിന്റുള്ള ഓസീസിന്റെ ശതമാനം 62.5 മാത്രമാണ്. മൂന്നാമത് ശ്രീലങ്കയാണ്. 55.56 ആണ് ശ്രീലങ്കയുടെ പോയിന്റ് ശതമാനം.

ഇന്ത്യയുടെ ഫൈനല്‍ സാധ്യതകള്‍

2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടൂർണമെന്റില്‍ ഇന്ത്യയ്ക്ക് ഇനി അവശേഷിക്കുന്നത് എട്ട് മത്സരങ്ങളാണ്. മുൻ ചാമ്പ്യന്മാരായ ന്യൂസിലൻഡും നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയുമാണ് എതിരാളികള്‍. ന്യൂസിലൻഡിനെതിരായ ഹോം സീരീസില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ഓസ്ട്രേലിയക്കെതിരായ എവെ സീരീസില്‍ (ബോർഡർ-ഗവാസ്കർ ട്രോഫി) അഞ്ചും.

അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാല്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 85.09 ആയി ഉയരും. എല്ലാം മത്സരങ്ങളും വിജയിക്കുക എന്ന ചിലപ്പോള്‍ യാഥാർത്ഥ്യവുമായി ചേർന്നുനില്‍ക്കുന്ന ഒന്നായിരിക്കില്ല. കുറഞ്ഞത് നാല് മത്സരങ്ങള്‍ വിജയിക്കുകയും രണ്ട് മത്സരങ്ങള്‍ സമനിലയിലാകും ചെയ്താല്‍ പോലും ഇന്ത്യയ്ക്ക് ഫൈനലില്‍ സാന്നിധ്യം ഉറപ്പിക്കാനാകും. ഇങ്ങനെയാണ് മത്സരഫലങ്ങളെങ്കില്‍ ഇന്ത്യയുടെ പോയിന്റ് ശതമാനം 67.54 ആയി മാറും.

ഇനി നാല് മത്സരങ്ങള്‍ ജയിക്കുകയും മൂന്നെണ്ണത്തില്‍ പരാജയപ്പെടുകയും ഒന്ന് സമനിലയാവുകയുമാണെങ്കില്‍ ഇന്ത്യയുടെ സാധ്യതകള്‍ ഇടിയും. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക പോലുള്ള ടീമുകള്‍ മുന്നേറിയേക്കും.

പശ്ചിമേഷ്യയുടെ നിയന്ത്രണം ഇസ്രയേല്‍ കയ്യടക്കിയാല്‍ എന്തു ചെയ്യും? അറബ് രാഷ്ട്രങ്ങളെ ഒന്നിപ്പിച്ച് പ്രതിരോധം ശക്തമാക്കാന്‍ ഇറാന്‍

'വൈവാഹിക ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കരുത്, സാമൂഹിക വിഷയം'; സുപ്രീംകോടതിയില്‍ സത്യവാങ്മൂലവുമായി കേന്ദ്രം

സദ്ഗുരു ജഗ്ഗി വാസുദേവിനും ഇഷ ഫൗണ്ടേഷനുമെതിരായ മദ്രാസ് ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ; കേസ് സുപ്രീം കോടതിയിലേക്ക് മാറ്റി

നടന്‍ മോഹന്‍രാജ് അന്തരിച്ചു

ഗാസയിലെ ഹമാസ് ഗവണ്‍മെന്റ് തലവന്‍ റൗഹി മുഷ്താഹയെ വധിച്ചെന്ന് ഇസ്രയേല്‍; കൊല്ലപ്പെട്ടത് മൂന്നുമാസം മുന്‍പ്