ഗ്രാന്‍ഡ് സ്ലാം ടെന്നീസില്‍ ചരിത്രം കുറിച്ച് സെര്‍ബിയയുടെ ഇതിഹാസതാരം നൊവാക് ജോക്കോവിച്ച്. ലോകത്തിലെ ഏറ്റവും പഴക്കമേറിയ ടെന്നീസ് ചാമ്പ്യന്‍ഷിപ്പായ വിംബിള്‍ഡണിന്റെ കലാശപ്പോരിന് ടിക്കറ്റ് നേടിയ ജോക്കോ ഏറ്റവും അധികം ഗ്രാന്‍ഡ്സ്ലാം ഫൈനല്‍ കളിക്കുന്ന താരമെന്ന ബഹുമതിയാണ് സെന്റര്‍കോര്‍ട്ടില്‍ സ്വന്തമാക്കിയത്.
ഇന്നലെ നടന്ന സെമിഫൈനലില്‍ ബ്രിട്ടീഷ് താരം കാമറൂണ്‍ നോറിയെ കീഴടക്കിയാണ് ജോക്കോവിച്ചിന്റെ മുന്നേറ്റം ഒന്നിനെതിരേ മൂന്നു സെറ്റുകള്‍ക്കായിരുന്നു സെര്‍ബിയന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 2-6, 6-3, 6-2, 6-4.
ജയത്തോടെ സ്വിസ് ഇതിഹാസതാരം റോജര്‍ ഫെഡററിനെയാണ് ജോക്കോവിച്ച് പിന്തള്ളിയത്. 31 ഗ്രാന്‍ഡ്സ്ലാം ഫൈനലുകളിലാണ് ഫെഡറര്‍ മാറ്റുരച്ചത്. സെര്‍ബിയന്‍ താരത്തിന്റെ 32-ാം ഫൈനല്‍ പ്രവേശനമാണിത്.
22 തവണ കിരീടം ചൂടിയിട്ടുള്ള സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലാണ് പട്ടികയില്‍ ഒന്നാമത്.
ഏറ്റവും കൂടുതല്‍ തവണ ഗ്രാന്‍ഡ്സ്ലാം നേടിയ താരങ്ങളുടെ പട്ടികയില്‍ ഫെഡററിനെ പിന്തള്ളാനും ജോക്കോവിച്ചിന് അവസരമുണ്ട്. ഇരുവരും ഇതുവരെ 20 തവണയാണ് കിരീടം ചൂടിയിട്ടുള്ളത്. ഇത്തവണത്തെ വിംബിള്‍ഡണ്‍ കിരീടമുയര്‍ത്താനായാല്‍ ഇക്കാര്യത്തില്‍ ഫെഡററിനെ പിന്തള്ളി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ജോക്കോവിച്ചിനാകും. 22 തവണ കിരീടം ചൂടിയിട്ടുള്ള സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാലാണ് പട്ടികയില്‍ ഒന്നാമത്.
അതേസമയം വനിതാ വിഭാഗം ഫൈനലിലും ടെന്നീസ് ആരാധകര്‍ ചരിത്ര മുഹൂര്‍ത്തത്തിനു സാക്ഷ്യം വഹിക്കും. വിംബിള്‍ഡണ്‍ ചരിത്രത്തിലാദ്യമായി ഒരു അറബ് വനിത ഇക്കുറി ഫൈനല്‍ കളിക്കാനിറങ്ങുകയാണ്.
ടുണീഷ്യന്‍ താരം ഓന്‍സ് യാബിറാണ് ചരിത്രം കുറിച്ചത്. സെമിഫൈനലില്‍ ജര്‍മന്‍ താരം തത്യാന മരിയയെയാണ് യാബിര്‍ കീഴടക്കിയത്. 6-2, 3-6, 6-1 എന്ന സ്‌കോറില്‍ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്കായിരുന്നു അറബ് താരത്തിന്റെ ജയം.