SPORT

ഡ്യൂറൻഡ് കപ്പ്: ബ്ലാസ്റ്റേഴ്‌സിന്റെ മോഹങ്ങള്‍ തകർത്ത് പെരെയ്‌ര ഡയാസ്; ഒറ്റഗോളില്‍ ബെംഗളൂരു സെമിയില്‍

സുനില്‍ ഛേത്രിയായിരുന്നു വിജയഗോളിന് വഴിയൊരുക്കിയത്

വെബ് ഡെസ്ക്

ഡ്യൂറൻഡ് കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനല്‍ കാണാതെ പുറത്ത്. ക്വാർട്ടർ ഫൈനലില്‍ ബെംഗളൂരു എഫ് സിയോട് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിലായിരുന്നു ബെംഗളൂരുവിന്റെ ജയം. മത്സരത്തിന്റെ അധികസമയത്തിന്റെ അവസാന നിമിഷം പെരെയ്‌ര ഡയാസ് നേടിയ ഗോളാണ് ബെംഗളൂരുവിനെ സെമിയിലെത്തിച്ചത്. സുനില്‍ ഛേത്രിയായിരുന്നു വിജയഗോളിന് വഴിയൊരുക്കിയത്

പന്തടക്കത്തിലും ആക്രമണത്തിലുമെല്ലാം ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ മികവ് പുലർത്താൻ മത്സരത്തിലുടനീളം ബെംഗളൂരുവിന് സാധിച്ചിരുന്നു. 62 ശതമാനം പന്തടക്കം ബെംഗളൂരു നിലനിർത്തി. 16 തവണ ബ്ലാസ്റ്റേഴ്‌സിന്റെ പോസ്റ്റിലേക്ക് ഷോട്ടുതിർത്തു. അഞ്ച് ഷോട്ടുകള്‍ ടാർഗെറ്റിലെത്തിക്കാനുമായി. മറുവശത്ത് എട്ട് ഷോട്ടുകള്‍ മാത്രമാണ് ബ്ലാസ്റ്റേഴ്‌സിന് തൊടുക്കാനായത്. മൂന്നെണ്ണം ടാർഗറ്റിലുമെത്തി.

ആദ്യ പകുതിയില്‍ ലഭിച്ച അവസരങ്ങള്‍ ഉപയോഗിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിക്കാതെ പോയത് തിരിച്ചടിയായി. നാലാം മിനുറ്റില്‍ തന്നെ ഗോളി സോം കുമാറിനെ ബ്ലാസ്റ്റേഴ്‌സിന് നഷ്ടമായിരുന്നു. പകരം സച്ചിൻ സുരേഷാണ് കളത്തിലെത്തിയത്. മികച്ച ഫോമിലുള്ള പെപ്രയുടേയും നോഹയുടേയും ഷോട്ടുകള്‍ക്ക് ബെംഗളൂരു ഗോളി ഗുർപ്രീതിനെ മറികടക്കാനാകാതെ പോയി.

95-ാം മിനുറ്റിലായിരുന്നു ഡയാസിന്റെ ഗോള്‍ വന്നത്. മുൻ ബ്ലാസ്റ്റേഴ്‌സ് താരം കൂടിയായ ഡയാസ് വോളിയിലൂടെയാണ് പന്ത് വലയിലെത്തിച്ചത്. ടൂർണമെന്റിലെ ഡയാസിന്റെ നാലാം ഗോളാണിത്. സെമി ഫൈനലില്‍ കരുത്തരായ മോഹൻ ബഗാനാണ് ബെംഗളൂരുവിന്റെ എതിരാളികള്‍.

ഒറ്റദിനം നാലുരൂപ ഇടിഞ്ഞു, റബ്ബര്‍വില കുത്തനെ താഴേക്ക്; വില്ലന്‍ വേഷമണിഞ്ഞു ടയര്‍ കമ്പനികള്‍, ടാപ്പിങ് നിര്‍ത്താനൊരുങ്ങി കര്‍ഷകര്‍

ഇസ്രയേലിന്റെ സൈനിക ഉപരോധം, ആക്രമണങ്ങളും; വടക്കൻ ഗാസയിലെ ബെയ്ത് ലാഹിയയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചു

അർബൻ ഇലക്ട്രിക് എസ് യു വി; മാരുതി ഇവി എക്സ് ടോയോട്ടയ്ക്കും വിൽക്കാം

സൈബര്‍ കുറ്റകൃത്യങ്ങളുടെ കേന്ദ്രമാകുന്ന ഇന്ത്യ, രണ്ട് പതിറ്റാണ്ടിനകം നൂറിരട്ടി വര്‍ധിക്കും

കാട്ടിലുമുണ്ട് 'ബാറുകൾ'! ആണ്‍ ഈച്ചകള്‍ 'വെള്ളമടി' തുടങ്ങുന്നത് ഇണ ഉപേക്ഷിക്കുമ്പോള്‍; മൃഗങ്ങളും ജീവികളും ലഹരി ഉപയോഗിക്കാറുണ്ടെന്ന് വ്യക്തമാക്കി പഠനം