മസ്തിഷ്കത്തിലെ രക്തസ്രാവത്തെ ഇതിഹാസ ഡച്ച് ഗോൾ കീപ്പർ എഡ്വിൻ വാൻ ഡെർ സര്‍നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രൊയേഷ്യയിൽ അവധിക്കാലം ആഘോഷിക്കുന്നതിനു ഇടയില്‍ വെള്ളിയാഴ്ചയാണ് എഡ്വിൻ വാൻന് സ്ട്രോക്ക് അനുഭവപ്പെട്ടത്. ക്രൊയേഷ്യയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമെന്ന് ക്ലബ് അജാക്സ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളാണ് എഡ്വിൻ വാൻ ഡെർ സര്‍
തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് കണ്ടത്തിയതിനെ തുടർന്ന് ഉടൻ തന്നെ ഐസിയുവിയിൽ പ്രവേശിക്കുക ആയിരുന്നു. കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. അദ്ദേഹത്തിന് വേഗത്തിൽ സുഖം പ്രാപിച്ച് തിരികെയെത്താൻ ആശംസിക്കുന്നതായി അജാക്സ് പ്രസ്താവനയിൽ പറഞ്ഞു.
അജാക്‌സ്, മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമുകൾക്ക് ആയി കളിച്ച ഡച്ച് ഗോൾ കീപ്പർ ലോകത്തിലെ ഏറ്റവും മികച്ച ഗോൾ കീപ്പർമാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ഐക്കണായി അറിയപ്പെട്ടിരുന്ന താരം അവർക്കായി 266 മത്സരങ്ങൾ കളിച്ചിരുന്നു. 130 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച നെതർലാൻഡ്‌സിന്റെ എക്കാലത്തെയും മികച്ച രണ്ടാമത്തെ കളിക്കാരൻ കൂടിയാണ് അദ്ദേഹം.
ലോകത്തിലെ എക്കാലത്തെയും മികച്ച ഗോൾകീപ്പർമാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന വാൻ ഡെർ സാർ 1990-1999 കാലഘട്ടത്തിൽ അജാക്സിനായി കളിച്ചു, 1995 ൽ ചാമ്പ്യൻസ് ലീഗ് നേടി. യുവന്റസിലും ഫുൾഹാമിലും കളിച്ചതിന് ശേഷം 2008ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം വീണ്ടും യൂറോപ്യൻ കപ്പ് ഉയർത്തി. നാല് വർഷത്തിന് ശേഷം സിഇഒ ആയി സ്ഥാനക്കയറ്റം ലഭിക്കുന്നതിന് മുമ്പ് വാൻ ഡെർ സാർ 2012 ൽ മാർക്കറ്റിംഗ് ഡയറക്ടറായി അജാക്സിലേക്ക് മടങ്ങിയെത്തിയത്.