SPORT

അഭിമാനമായി എല്‍ദോസും അബ്ദുള്ളയും; ട്രിപ്പിളില്‍ ഡബിളടിച്ച് ഇന്ത്യ

ഇതാദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യ ഇരട്ടമെഡല്‍ സ്വന്തമാക്കുന്നത്.

വെബ് ഡെസ്ക്

ഇരുപത്തിരണ്ടാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വീണ്ടും മലയാളപ്പെരുമ. പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ ഇന്ത്യക്കായി സ്വര്‍ണവും വെള്ളിയും കൊയ്തു എല്‍ദോസ് പോളും അബ്ദുള്ള അബൂബക്കറും കേരളത്തിന്റെ അഭിമാനതാരകങ്ങളായി.

ഇന്നു നടന്ന ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ് എല്‍ദോസ് പോള്‍ സ്വര്‍ണമണിഞ്ഞത്. നേരിയ വ്യത്യാസത്തില്‍ 17.02 മീറ്ററില്‍ ചാടിവീണ അബ്ദുള്ള വെള്ളിയും സ്വന്തമാക്കി. 16.92 മീറ്റര്‍ കണ്ടെത്തിയ ബെര്‍മുഡയുടെ ജാ ന പെരിന്‍ഷീഫിനാണ് വെങ്കലം.

ഇതാദ്യമായാണ് ഈ ഇനത്തില്‍ ഇന്ത്യ ഇരട്ടമെഡല്‍ സ്വന്തമാക്കുന്നത്. മറ്റൊരു ഇന്ത്യന്‍ താരം പ്രവീണ്‍ ചിത്രവേല്‍ നാലാം സ്ഥാനത്ത് എത്തി.

കോതമംഗലം എംഎ കോളേജില്‍ ടി പി ഔസേഫിന് കീഴിലൂടെയായിരുന്നു എല്‍ദോസിന്റെ തുടക്കം. പിന്നീട് ബംഗളൂരു സായിയില്‍ എം ഹരികൃഷ്ണന് കീഴിലായി പരിശീലനം. ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥനാണ് ഈ ഇരുപത്തഞ്ചുകാരന്‍. എറണാകുളം സ്വദേശിയാണ്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ