SPORT

സൗദിയിലേക്കും ബാഴ്‌സയിലേക്കുമില്ല; മെസ്സി ഇന്റര്‍ മയാമിയില്‍

ലയണല്‍ മെസ്സിക്ക് മുന്‍പില്‍ ഓഫര്‍ വയ്ക്കാന്‍ ബാഴ്‌സ പരാജയപ്പെട്ടതോടെയാണ് ട്രാന്‍സ്ഫര്‍ സാധ്യമാകാതെ വന്നത്.

വെബ് ഡെസ്ക്

അര്‍ജന്റീനിയന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി അമേരിക്കന്‍ ക്ലബ്ബായ ഇന്‌റര്‍ മയാമിയില്‍. മുന്‍ ഇംഗ്ലണ്ട് സൂപ്പര്‍ താരം ഡേവിഡ് ബെക്കാം സഹ ഉടമയായ ഇന്റര്‍ മയാമിയുമായി രണ്ട് വര്‍ഷത്തെ കരാറാണ് മെസ്സി ഒപ്പുവച്ചത്. പഴയ തട്ടകമായ ബാഴ്‌സലോണയിലേക്കുള്ള കൂടുമാറ്റം പ്രതിസന്ധിയിലായതോടെയാണ് തീരുമാനം. യൂറോപ്പിന് പുറത്തുള്ള ഒരു ക്ലബ്ബുമായി ആദ്യമായാണ് മെസ്സി കരാറിലെത്തുന്നത്.

ആപ്പിള്‍, അഡിഡാസ് തുടങ്ങിയ ബ്രാന്‍ഡുകളുമായും അദ്ദേഹം സഹകരിക്കും. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ബെക്കാം മെസ്സിയുമായി ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. പ്രതിവര്‍ഷം ഏകദേശം 445 കോടി രൂപയുടെ ഓഫറാണ് മയാമി മെസിക്ക് മുന്നില്‍ വച്ചത്. സൗദി ക്ലബ്ബായ അല്‍ ഹിലാല്‍ മുന്നോട്ട് വച്ച വമ്പന്‍ ഓഫര്‍ നിരസിച്ചാണ് താരം അമേരിക്കയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബിലേക്ക് ചേക്കേറുന്നത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയില്‍ നിന്നും പടിയിറങ്ങിയ മെസിക്ക് മുന്നില്‍ ഏകദേശം 3270 കോടി രൂപയുടെ വാഗ്ദാനവുമായാണ് അല്‍ ഹിലാല്‍ എത്തിയത്.

ഇതിനിടെ ലാലിഗ പ്രതിരോധങ്ങളെ മറികടന്ന് ബാഴ്‌സലോണയും രംഗത്തെത്തിയതോടെ മെസ്സി തന്റെ പഴയ മൈതാനത്തേക്ക് തിരിച്ചെത്തുമെന്നായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ ദിവസം മെസിയുടെ പിതാവ് യോര്‍ഗെ മെസ്സി ബാഴ്‌സലോണ പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടെയുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. മെസ്സി ബാഴ്‌സയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു എന്നാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചത്. പക്ഷേ മെസ്സിക്ക് മുന്‍പില്‍ ഓഫര്‍ വയ്ക്കാന്‍ ബാഴ്‌സ പരാജയപ്പെട്ടതോടെയാണ് ട്രാന്‍സ്ഫര്‍ സാധ്യമാകാതെ വന്നത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ