FOOTBALL

ക്രിസ്റ്റിയാനോ എത്തിയിട്ടും രക്ഷയില്ല; കിങ്‌സ് കപ്പില്‍ നിന്ന് അല്‍ നസര്‍ പുറത്ത്

വെബ് ഡെസ്ക്

സൗദി ഫുട്‌ബോളിലെ അഭിമാന കിരീടങ്ങളിലൊന്നായ കിങ്‌സ് കപ്പ് തിരിച്ചുപിടിക്കാനുള്ള അല്‍ നസര്‍ ക്ലബിന്റെ കാത്തിരുപ്പ് നീളുന്നു. 33 വര്‍ഷങ്ങള്‍ക്കു ശേഷം ആ കിരീടം സ്വന്തമാക്കാന്‍ പോര്‍ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ നേതൃത്വത്തിലിറങ്ങിയ അല്‍ നസറിന് വീണ്ടും നിരാശ.

ഇന്നലെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ അവര്‍ കരുത്തരായ അല്‍ വെഹ്ദയോടു തോറ്റു പുറത്തായി. മത്സരത്തിന്റെ അവസാന 40 മിനിറ്റോളം 10 പേരുമായി കളിച്ച അല്‍ വെഹ്ദയോട് ഏകപക്ഷീയമായ ഒരു ഗോളിനാണ് അവര്‍ തോറ്റു പുറത്തായത്.

മത്സരത്തിന്റെ 23-ാം മിനിറ്റില്‍ ഫ്രഞ്ച് താരം ജീന്‍ ഡേവിഡ് ബീഗുള്‍ നേടിയ ഗോളാണ് അല്‍ വെഹ്ദയ്ക്ക് ജയമൊരുക്കിയത്. പിന്നീട് 69 മിനിറ്റു നേരം പൊരുതിയിട്ടും ക്രിസ്റ്റിയാനോയ്ക്കും സംഘത്തിനും ഗോള്‍ മടക്കാന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പ്രതിരോധതാരം അബ്ദുള്ള അല്‍ ഹഫിതിന് ചുവപ്പ് കാര്‍ഡ് കണ്ടതോടെ 10 പേരായി ചുരുങ്ങിയ വെഹ്ദ മികച്ച പ്രതിരോധമാണ് പിന്നീട് കാഴ്ചവച്ചത്. മത്സരത്തില്‍ മുഴുവന്‍ സമയം കളിച്ചിട്ടും ടീമിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ പോയത് ക്രിസ്റ്റിയാനോയ്ക്ക് കനത്ത തിരിച്ചടിയായി.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?