FOOTBALL

സൗദി ഷോക്കിന് ശേഷം മെസിപ്പട ആദ്യമായി വീണു; അപരാജിതക്കുതിപ്പിന് അവസാനം ലോകകപ്പ് യോഗ്യതാ റൗണ്ടില്‍

വെബ് ഡെസ്ക്

അജയ്യരല്ല, മെസിപ്പടയും വീഴും...ലോക ജേതാക്കളായ അർജന്റീനയുടെ വിജയക്കുതിപ്പിന് വിരാമം. ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഉറുഗ്വേയ്ക്കെതിരായ മത്സരത്തിലായിരുന്നു അപ്രതീക്ഷിത തോല്‍വി ചാമ്പ്യന്മാരെ തേടിയെത്തിയത്. ഉറുഗ്വേയുടെ ജയം എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു.

ഒരു വർഷത്തിന് ശേഷമാണ് ഫുട്ബോള്‍ മൈതാനത്ത് അർജന്റീന തോല്‍വി രുചിക്കുന്നത്. അവസാന പരാജയം ഖത്തർ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തില്‍ സൗദി അറേബ്യയോടായിരുന്നു. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു കീഴടങ്ങിയത്. ഇന്‍വിന്‍സിബിള്‍ പട്ടത്തിന്റെ തൊട്ടരികിലായിരുന്നു അർജന്റീനയുടെ വീഴ്ച.

36 മത്സരങ്ങളില്‍ (29 ജയം, ഏഴ് സമനില) തോല്‍വിയറിയാതെയായിരുന്നു അർജന്റീന ലോകകപ്പിനെത്തിയത്. 2019 കോപ്പ അമേരിക്ക ടൂർണമെന്റില്‍ ചിലിയെ 2-1 ന് തോല്‍പ്പിച്ചായിരുന്നു തുടക്കം. സൗദിയോട് തോൽവി ഏറ്റുവാങ്ങിയില്ലായിരുന്നെങ്കിൽ ലോക ഫുട്ബോളില്‍ ഏറ്റവുമധികം തുടർജയങ്ങളെന്ന ഇറ്റലിയുടെ റെക്കോഡിനൊപ്പമെത്താമായിരുന്നു അർജന്റീനയക്ക്.

2018 ഒക്ടോബർ 10 മുതല്‍ 2021 ഒക്ടോബർ ആറ് വരെയുള്ള കാലയളവില്‍ 37 മത്സരങ്ങളാണ് ഇറ്റലി അപരാജിതരായി മൈതാനത്ത് നിലകൊണ്ടത്. 30 ജയവും ഏഴ് സമനിലയുമായിരുന്നു ഇറ്റലിയുടെ നേട്ടം. അസൂറിപ്പടയ്ക്ക് മൂന്ന് വർഷത്തിന് ശേഷം തോല്‍വിയുടെ രുചി നല്‍കിയത് സ്പെയിനായിരുന്നു.

സൗദിയോടേറ്റ ഷോക്കില്‍ നിന്ന് തുടങ്ങിയ ലോകകപ്പ് അർജന്റീന അവസാനിപ്പിച്ചത് കിരീടനേട്ടത്തോടെയായിരുന്നു. ഫ്രാന്‍സിനെ പെനാലിറ്റി ഷൂട്ടൗട്ടിലായിരുന്നു മെസിയും സംഘവും പരാജയപ്പെടുത്തിയത്. സൗദിക്കെതിരായ തോല്‍വിക്ക് ശേഷം 14 മത്സരങ്ങളില്‍ അർജന്റീന പരാജയപ്പെട്ടിരുന്നില്ല. പക്ഷേ, ഉറുഗ്വേയ്ക്ക് മുന്നില്‍ അതും അവസാനിച്ചു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും