FOOTBALL

കൊല്‍ക്കത്തൻ ഡെര്‍ബിയില്‍ മോഹന്‍ ബഗാൻ

ഈസ്റ്റ് ബംഗാളിനെ മറുപടിയില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചു

വെബ് ഡെസ്ക്

ഐഎസ്എല്‍ 2022 സീസണിലെ ആദ്യ കൊല്‍ക്കത്തൻ ഡെര്‍ബിയില്‍ എടികെ മോഹന്‍ ബഗാന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത്. ഹ്യൂഗോ ബൂമസ്, മന്‍വീര്‍ സിങ് എന്നിവരാണ് ഗോൾ നേടിയത്.

കൊല്‍ക്കത്തൻ ഡെര്‍ബിയുടെ എല്ലാ ആവേശവും നിറഞ്ഞ് നിന്ന മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഗോളുകൾ പിറന്നത്. എതിരാളിക്കുമേലുള്ള ആധിപത്യം വ്യക്തമാക്കുന്ന പ്രകടനമാണ് എടികെ മോഹന്‍ ബഗാൻ തുടക്കത്തിൽ പുറത്തെടുത്തത്. ഒന്നാം പകുതി പുരോഗമിക്കവേ ഈസ്റ്റ് ബംഗാളും താളം കണ്ടെത്തി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും അവസരങ്ങൾ തുറന്നെടുക്കാൻ കഴിഞ്ഞെങ്കിലും ഫിനിഷിങ്ങിലെ പോരായ്മ വിനയായി.

എന്നാല്‍ രണ്ടാം പകുതിയില്‍ 56-ാം മിനിറ്റില്‍ മോഹന്‍ ബഗാൻ മധ്യ നിരക്കാരന്‍ ഹ്യൂഗോ ബൗമോസ് ഗോള്‍ വരള്‍ച്ച അവസാനിപ്പിച്ചു. ഇരുപത്തിയഞ്ച് വാര അകലെ നിന്നും പായിച്ച അതിമനോഹരമായ ഷോട്ട് ഈസ്റ്റ് ബംഗാള്‍ ഗോളി കമല്‍ജിത്തിന്റെ കൈയില്‍ തട്ടി വല കുലുക്കി. 65-ാം മിനിറ്റില്‍ ദിമിത്രി പെട്രറ്റോസിന്റെ പാസിലൂടെ മന്‍വിര്‍ സിങ് സ്‌കോര്‍ ബോര്‍ഡില്‍ രണ്ടാമത്തെ ഗോളും ചേർത്തതോടെ മോഹന്‍ ബഗാൻ വിജയം ഉറപ്പിച്ചു.

ആദ്യ പകുതിയിൽ മോഹന്‍ ബഗാനെ പിടിച്ച് കെട്ടിയതൊഴിച്ചാൽ പറയത്തക്ക നേട്ടങ്ങളൊന്നും ഈസ്റ്റ് ബംഗാളിന് മത്സരത്തിൽ ഉണ്ടായില്ല. ലക്ഷ്യത്തിലേക്ക് പന്ത് പായിക്കുന്നതിലും കൈവശം വയ്ക്കുന്നതിലും പാസിങ്ങിലുമെക്കെ മോഹന്‍ ബഗാനായിരുന്നു മുന്നിൽ. ഇന്ത്യൻ സൂപ്പർ ലീഗിലെ കൊല്‍ക്കത്തൻ ഡെർബിയിൽ മോഹന്‍ ബഗാന്റെ തുടർച്ചയായ അഞ്ചാം ജയമാണ് ഇന്നത്തേത്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍