FOOTBALL

വനിതാ ഫുട്‌ബോള്‍ ലോകകപ്പ്; ഷൂട്ടൗട്ടിനൊടുവില്‍ ആതിഥേയര്‍ സെമിയില്‍

ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പര്‍ മക്കെന്‍സി അര്‍നോള്‍ഡിന്റെ മിന്നുന്ന സേവുകളായിരുന്നു ഫ്രാന്‍സിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്

വെബ് ഡെസ്ക്

വനിതാ ഫുട്‌ബോള്‍ ലോകകപ്പില്‍ ആവേശപ്പോരാട്ടത്തിനൊടുവില്‍ ലക്ഷ്യംപിഴയ്ക്കാതെ ആതിഥേയരായ ഓസ്‌ട്രേലിയ സെമിയില്‍. ഇന്നു നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ സഡന്‍ ഡെത്തിലേക്കു നീണ്ട പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ തോല്‍പിച്ചാണ് അവര്‍ അവസാന നാലില്‍ ഇടംപിടിച്ചത്. സ്‌കോര്‍ 7(0)-6(0). ചരിത്രത്തിലാദ്യമായാണ് അവര്‍ ഫൈനലില്‍ ഇടംപിടിക്കുന്നത്.

നിശ്ചിത സമയത്തും എക്‌സ്ട്രാ സമയത്തും ഗോള്‍രഹിതമായി തുടര്‍ന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിിേക്ക് നീണ്ടത്. ഷൂൗട്ടൗട്ടിലം തുല്യത വന്നതോടെ പിന്നീട് സഡന്‍ ഡെത്തിലാണ് വിജയികളെ നിശ്ചയിച്ചത്. ആവേശകരമായ മത്സരത്തില്‍ ഇരുടീമുകളും ആക്രമണ ഫുട്‌ബോളാണ് കാഴ്ചവച്ചത്.

ഇതോടെ ഇരുപകുതികളിലേക്കും പന്ത് യഥേഷ്ടം കയറിയിറങ്ങി. ഏതുനിമിഷവും ഗോള്‍വീഴാമെന്ന പ്രതീതി ഉണര്‍ത്തിയെങ്കിലും നിശ്ചിതസമയത്തും അധിക സമയത്തും ഗോള്‍ മാത്രം പിറന്നില്ല. ഓസ്‌ട്രേലിയന്‍ ഗോള്‍കീപ്പര്‍ മക്കെന്‍സി അര്‍നോള്‍ഡിന്റെ മിന്നുന്ന സേവുകളായിരുന്നു ഫ്രാന്‍സിന്റെ പ്രതീക്ഷകള്‍ തകര്‍ത്തത്.

പിന്നീട് ഷൂട്ടൗട്ടില്‍ ഫ്രാന്‍സിന്റെ ആദ്യ കിക്ക് തന്നെ തടഞ്ഞിട്ടാണ് മക്കെന്‍സി താരമായത്. ഓസ്‌ട്രേലിയയ്ക്കായി ആദ്യ കിക്ക് കാറ്റ്‌ലിന്‍ ഫൂര്‍ഡ് ലക്ഷ്യത്തിലെത്തിച്ചതോടെ അവര്‍ മുന്നിലെത്തി. എന്നാല്‍ രണ്ടാം ശ്രമത്തില്‍ ഭാഗ്യനിര്‍ഭാഗ്യം തിരിച്ചായി. ഫ്രാന്‍സ് ലക്ഷ്യം കാണുകയും ഓസ്‌ട്രേലിയയ്ക്കു പിഴയ്ക്കുകയും ചെയ്തതോടെ സ്‌കോര്‍ തുല്യമായി. ഫ്രാന്‍സിനായി ഡിയാനി ലക്ഷ്യം കണ്ടപ്പോള്‍ ഓസീസ് താരം സ്‌റ്റെഫാനി കാറ്റ്‌ലിക്കാണ് പിഴച്ചത്.

പിന്നീട് ഫ്രഞ്ച് താരങ്ങളായ വെന്‍ഡി റെനാര്‍ഡ്, യൂഗിന്‍ ലെ സമര്‍ എന്നിവരും ഓസീസ് താരങ്ങളായ സാം കെര്‍, മേരി ഫ്‌ളവര്‍ എന്നിവരും ലക്ഷ്യം കണ്ടു സ്‌കോര്‍ 3-3 ആക്കി. ഇരു ടീമുകളും ഷൂട്ടൗട്ടിലെ അവസാന കിക്ക് പാഴാക്കിയതോടെ മത്സരം സഡന്‍ 1െത്തിലേക്ക് നീണ്ടു. അവിടെയും ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. ഒടുവില്‍ ഫ്രാന്‍സിനായി പത്താം കിക്ക് എടുത്ത വിക്കി ബെക്കോയ്ക്കു പിഴച്ചപ്പോള്‍ കൃത്യമായി ലക്ഷ്യം കണ്ട കോര്‍ട്‌നി വിനി ഓസ്‌ട്രേലിയയെ സെമിയിലേക്ക് നയിക്കുകയായിരുന്നു.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം