FOOTBALL

ഹൈദരാബാദിനെ നേരിടാന്‍ ബഗാന്‍; ഐഎസ്എല്‍ സെമി ലൈനപ്പായി

ആദ്യ സെമിയില്‍ മുംബൈ സിറ്റി എഫ്.സിയും ബംഗളുരു എഫ്.സിയും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ ബഗാന് എതിരാളികള്‍ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയാണ്.

വെബ് ഡെസ്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ ഇന്നു നടന്ന രണ്ടാം എലിമിനേറ്ററില്‍ ഒഡീഷ എഫ്.സിയെ ആധികാരികമായി തോല്‍പിച്ച് എ.ടി.കെ. മോഹന്‍ ബഗാന്‍ സെമിയില്‍ കടന്നു. സ്വന്തം തട്ടകമായ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കായിരുന്നു ബഗാന്റെ ജയം. ഇതോടെ 2022-23 സീസണിന്റെ സെമി ലൈനപ്പും വെളിവായി.

ആദ്യ സെമിയില്‍ മുംബൈ സിറ്റി എഫ്.സിയും ബംഗളുരു എഫ്.സിയും ഏറ്റുമുട്ടുമ്പോള്‍ രണ്ടാം സെമിയില്‍ ബഗാന് എതിരാളികള്‍ നിലവിലെ ജേതാക്കളായ ഹൈദരാബാദ് എഫ്.സിയാണ്. ഈ മാസം 12-നാണ്് ആദ്യ സെമിയുടെ ആദ്യപാദം അരങ്ങേറുക.

ഇന്നു കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഐ.എസ്.എല്‍ ചരിത്രത്തില്‍ ഒഡീഷയോട് ഒരിക്കലും പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോഡ് കാത്തു സൂക്ഷിക്കാനും ബഗാനായി. 36-ാം മിനിറ്റില്‍ ഹ്യൂഗോ ബൗമാസിന്റെയും 58-ാം മിനിറ്റില്‍ ദിമിത്രി പെട്രാറ്റോസിന്റെയും ഗോളുകളാണ് അവര്‍ക്ക് ജയമൊരുക്കിയത്.

ഇന്നലെ നടന്ന മത്സരത്തില്‍ നായകന്‍ സുനില്‍ ഛേത്രി നേടിയ വിവാദ ഗോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ പുറത്താക്കിയാണ് ബംഗളൂരു സെമിയില്‍ എത്തിയത്.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ