FOOTBALL

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍; പഞ്ചാബ് എഫ്‌സിയെ തുരത്തി ബഗാന്‍, ഒഡീഷയ്ക്ക് 'പട്ടാള'ത്തിന്റെ പണി

ആദ്യ പകുതിയില്‍ പഞ്ചാബ് താരം മെല്‍റോയ് അലീസിയുടെ സെലഫ് ഗോളില്‍ ലീഡ് നേടിയ ബഗാനു വേണ്ടി രണ്ടാം പകുതിയില്‍ ഹ്യഗോ ബോമൗസാണ് പട്ടിക തികച്ചത്

വെബ് ഡെസ്ക്

ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഐ ലീഗ് ജേതാക്കളായ പഞ്ചാബ് എഫ്‌സിക്കു ആധിപത്യം സ്ഥാപിച്ച് ഐഎസ്എല്‍ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍. ഇന്നു നടന്ന രണ്ടാം മത്സരത്തില്‍ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കായിരുന്നു ബഗാന്റെ ജയം. ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തന്‍ ടീമിന്റെ തുടര്‍ച്ചയായ രണ്ടാം ജയമായിരുന്നു ഇത്.

മത്സരത്തിന്റെ ഇരുപകുതികളിലുമായാണ് ബഗാന്‍ സ്‌കോര്‍ ചെയ്തത്. ആദ്യ പകുതിയില്‍ പഞ്ചാബ് താരം മെല്‍റോയ് അലീസിയുടെ സെലഫ് ഗോളില്‍ ലീഡ് നേടിയ ബഗാനു വേണ്ടി രണ്ടാം പകുതിയില്‍ ഹ്യഗോ ബോമൗസാണ് പട്ടിക തികച്ചത്. തിരിച്ചടിക്കാന്‍ പഞ്ചാബ് കിണഞ്ഞു ശ്രമിച്ചെങ്കിലും ബഗാന്‍ പ്രതിരോധം വഴങ്ങിയില്ല.

കൊല്‍ക്കത്തന്‍ ടീമിന്റെ ആധിപത്യം കണ്ടുകൊണ്ടാണ് മത്സരം ആരംഭിച്ചത്. 23-ാം മിനിറ്റില്‍ തന്നെ അവര്‍ ലീഡ് നേടുകയും ചെയ്തു. ബഗാന്‍ താരം മന്‍വീര്‍ സിങ്ങിന്റെ ഷോട്ട് പഞ്ചാബ് താരം അസീസിയുടെ ശരീരത്തില്‍ തട്ടി ദിശമാറി വലയില്‍ കയറുകയായിരുന്നു. ഈ ഗോള്‍ ലീഡില്‍ ആദ്യ പകുതി അവസാനിച്ചു.

തുടര്‍ന്ന് രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബഗാന്‍ രണ്ടാം ഗോളും നേടി. 49-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാസോയും പെട്രാറ്റോസും ചേര്‍ന്നു നടത്തിയ നീക്കം പഞ്ചാബ് ഗോള്‍കീപ്പര്‍ തട്ടിയകറ്റിയെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത ബോമൗസ് വലകുലുക്കുകയായിരുന്നു.

ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഒഡീഷ എഫ്.സിയെ ഞെട്ടിച്ച് ഇന്ത്യന്‍ ആര്‍മി തകര്‍പ്പന്‍ ജയം നേടി. യുവതാരങ്ങളുമായി ഇറങ്ങിയ ഒഡീഷയെ ലിറ്റണ്‍ ശില്‍ നേടിയ ഏക ഗോളിനാണ് ഇന്ത്യന്‍ ആര്‍ിേ തോല്‍പിച്ചത്. മത്സരത്തിന്റെ 42-ാം മിനിറ്റിലായിരുന്നു ഗോള്‍. ജയത്തോടെ ഗ്രൂപ്പ് എഫില്‍ ഒന്നാമതെത്താനും ആര്‍മിക്കായി.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ