FOOTBALL

ഐഎസ്എല്‍: ചാമ്പ്യന്‍മാര്‍ക്ക് ജയത്തുടക്കം

ജേസണ്‍ കമ്മിന്‍സ്, ദിമിത്രി പെട്രാറ്റോസ്, മന്‍വീര്‍ സിങ് എന്നിവരാണ് ബഗാനായി ഗോള്‍വല ചലിപ്പിച്ചത്.

വെബ് ഡെസ്ക്

ഐഎസ്എല്‍ പത്താം സീസണില്‍ ചാമ്പ്യന്‍മാര്‍ക്ക് ജയത്തുടക്കം. സീസണിലെ ആദ്യ മത്സരത്തില്‍ നവാഗതരായ പഞ്ചാബ് എഫ്.സിക്കെതിരേ 3-1ന്റെ ജയമാണ് മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സ് സ്വന്തമാക്കിയത്. ജേസണ്‍ കമ്മിന്‍സ്, ദിമിത്രി പെട്രാറ്റോസ്, മന്‍വീര്‍ സിങ് എന്നിവരാണ് ബഗാനായി ഗോള്‍വല ചലിപ്പിച്ചത്. സ്വന്തം തട്ടകത്തില്‍ മത്സരത്തിലുടനീളം ആധിപ്യതം പുലര്‍ത്തിയത് ബഗാനായിരുന്നു.

പാസിലും പന്ത് കൈവശം വയ്ക്കുന്നതിലും ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലും എല്ലാം ബഗാന്‍ തന്നെയായിരുനനു മുന്നില്‍. കളിയുടെ 10ാം മിനിറ്റില്‍ തന്നെ ബഗാന്‍ ലക്ഷ്യം കണ്ടു. സഹലിന്റെ പാസില്‍ നിന്ന് കമ്മിന്‍സ് പന്ത് പഞ്ചാബിന്റെ വലയ്ക്കുള്ളിലെത്തിച്ചു. രണ്ടാം ഊഴം പെട്രാറ്റോസിനായിരുന്നു. പഞ്ചാബ് ബോക്‌സിനുള്ളിലായിരുന്ന ലിസ്റ്റണ്‍ കൊളാക്കോയ്ക്ക് കമ്മിന്‍സ് പാസ് നല്‍കി. പന്ത് പിടിക്കാനായി കൊളോക്കോയുടെ അടുത്തേക്ക് ഓടിയെത്തിയ പഞ്ചാബ് ഗോളിയെ വെട്ടിച്ച് പന്ത് തന്ത്രപൂര്‍വം പിടിച്ചെടുത്ത പെട്രാറ്റോസ് 35ാം മിനിറ്റില്‍ ഗോള്‍ ഇരട്ടിയാക്കി. അതോടെ രണ്ടാം പകുതി 2-0 ന അവസാനിച്ചു.

രണ്ടാം പകുതി തുടങ്ങി 10 മിനിറ്റുകള്‍ക്കുള്ളില്‍ പഞ്ചാബിന്റെ ഗോള്‍ പിറന്നു. ബഗാന്‍ ഗോളി വിശാല്‍ കൈത്തിന്റെയും പ്രതിരോധ നിരയുടെയും പിഴവ് പഞ്ചാബ് ഫോര്‍വേഡ് ലൂക്കാ മജ്‌സെന്‍ ഗോളാക്കി മാറ്റി. 53ാം മിനിറ്റിലായിരുന്നു മജ്‌സെന്‍ ആളില്ലാ പോസ്റ്റിലേക്ക് പന്തടിച്ചു കയറ്റിയത്. 61 ാം മിനിറ്റില്‍ ജുവാന്‍ മേരയുടെ ക്രോസില്‍ നിന്ന് ആശിഷ് പ്രധാന്‍ പന്ത് ഹെഡ് ചെയ്ത് വലയ്ക്കുള്ളില്‍ കയറ്റിയെങ്കിലും അത് ഓഫ്‌സൈഡ് വിളിച്ചു. മൈതാനത്തേക്ക് കയറി ആദ്യത്തെ കിക്കില്‍ തന്നെ മന്‍വീര്‍ സിങ് ബഗാന്റെ മൂന്നാം ഗോളും മേടി. 64ാം മിനിറ്റില്‍ ബോക്‌സിനുള്ളില്‍ നിന്ന് നല്‍കിയ പാസ് ഞൊടിയിടയ്ക്കുള്ളില്‍ മന്‍വീര്‍ വലയ്ക്കുള്ളില്‍ കയറ്റുകയായിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ