പതിനൊന്നു വര്‍ഷത്തെ കാത്തിരിപ്പിനു വിരാമമിടാന്‍ ഇറങ്ങിയ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് പടിക്കല്‍ കലമുടച്ചു. അവസാന ലീഗ് മത്സരത്തില്‍ ഒരു ജയം അവരെ ജര്‍മന്‍ ലീഗായ ബുണ്ടസ് ലിഗ ചാമ്പ്യന്മാരാക്കുമെന്നിരിക്കെ സമനില വഴങ്ങി അവര്‍ കിരീടം കൈവിട്ടു. ഡോര്‍ട്ട്മുണ്ടിന്റെ വീഴ്ച മുതലാക്കി ബയേണ്‍ മ്യൂണിക്ക് കൈവിട്ട കിരീടം നിലനിര്‍ത്തുകയും ചെയ്തു. വര്‍ഷങ്ങളായി തുടര്‍ന്നു പോരുന്ന ബയേണ്‍ മ്യൂണിക്കിന്റെ രാജവാഴ്ചയ്ക്ക് ഇത്തവണ ബൊറൂസിയ ഡോർട്ട്മുണ്ട് അന്ത്യമിടുമെന്ന് കരുതിയെങ്കിലും അവസാന റൗണ്ടിൽ മെയ്ന്‍സിനോട് 2-2 എന്ന സമനിലയിൽ കുരുങ്ങിയത് തിരിച്ചടിയായി.
അതേ സമയത്തു നടന്ന മറ്റൊരു മത്സരത്തില്‍ കൊളോണിനെ 89-ാം മിനിറ്റിൽ ജമാൽ മുസിയാല നേടിയ ഗോളിലാണ് തോമസ് ബയേണ്‍ മ്യൂണിക്ക് കിരീടം നേടിയത്. ഗോളില്‍ തോല്‍പിച്ച ബയേണ്‍ മ്യൂണിക്ക് നിര്‍ണായക ജയം നേടി കിരീടം സ്വന്തമാക്കുകയും ചെയ്തു. ലീഗിലെ 34 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരു ടീമിനും 71 പോയന്റായിരുന്നു. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ ബയേണിന്‍ മുന്നിലെത്തിയതോടെയാണ് ഡോര്‍ട്മുണ്ടിന് കിരീടം നഷ്ടമായത്. അവസാന റൗണ്ടിന് മുമ്പ് 33 കളിയില്‍നിന്ന് 70 പോയന്റാണ് ഡോര്‍ട്മുണ്ടിനുണ്ടായിരുന്നത്.
2011-12 സീസണില്‍ ബൊറൂസിയ ജേതാക്കളായ ശേഷം ബയേൺ കിരീടം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല
കിരീടം ലക്ഷ്യം വെച്ച് അവസാന നിമിഷം വരെ മികച്ച പ്രകടനമാണ് ഡോര്‍ട്മുണ്ട് കാഴ്ചവെച്ചിരുന്നത്. ജയിച്ചിരുന്നെങ്കില്‍ 10 വര്‍ഷത്തിനു ശേഷം ആദ്യ ബുണ്ടസ് ലിഗ കിരീടം നേടാമായിരുന്നെങ്കിലും അവസാന നിമിഷം ബയേണ്‍ മ്യൂണിക്ക് കിരീടത്തില്‍ മുത്തമിട്ടു. 2011-12 സീസണില്‍ ബൊറൂസിയ ജേതാക്കളായ ശേഷം ബയേൺ കിരീടം മറ്റാർക്കും വിട്ടുകൊടുത്തിട്ടില്ല.