FOOTBALL

യൂറോ കപ്പിനൊരുങ്ങി ബെൽജിയം; ഇനി ഡൊമെനിക്കോ ടെഡെസ്കോ യുഗം

ഖത്തർ ലോകകപ്പിലെ ബെൽജിയത്തിന്റെ മോശം പ്രകടനത്തെ തുടർന്ന് രാജി വച്ച മുൻ പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ പകരക്കാരനായാണ് ടെഡെസ്കോയുടെ നിയമനം

വെബ് ഡെസ്ക്

ബെൽജിയം ദേശീയ ഫുട്ബോൾ ടീമിന്റെ പരിശീലകനായി മുന്‍ ആർ ബി ലെപ്സിഗ് പരിശീലകന്‍ ഡൊമെനിക്കോ ടെഡെസ്കോയെ നിയമിച്ചു. അടുത്ത വർഷം ജൂണില്‍ ജർമനി വേദിയാകുന്ന യൂറോ കപ്പ് മുന്നിൽ കണ്ട് ജൂലൈ 31 വരെയാണ് നിലവിലത്തെ കരാർ. ഖത്തർ ലോകകപ്പിലെ ബെൽജിയത്തിന്റെ മോശം പ്രകടനത്തെ തുടർന്ന് രാജി വച്ച മുൻ പരിശീലകൻ റോബർട്ടോ മാർട്ടിനെസിന്റെ പകരക്കാരനായാണ് 37 കാരനായ ടെഡെസ്കോയുടെ നിയമനം.

2017ലാണ് ഡൊമെനിക്കോ ടെഡെസ്കോ മുതിർന്നവരുടെ ടീമിനെ പരിശീലിപ്പിക്കാൻ തുടങ്ങുന്നത്. 2016-17 സീസണിൽ ജർമനിയിലെ രണ്ടാം ഡിവിഷന്‍ ക്ലബ്ബിനെ പരിശീലിപ്പിച്ചു തുടങ്ങിയ ടെഡെസ്കോ ഷാൽക്കയുടെ പരിശീലക ചുമതല ഏറ്റെടുത്തതോടെയാണ് ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. അരങ്ങേറ്റ സീസണിൽ തന്നെ ബുണ്ടസ്‌ലിഗയിൽ ഷാൽക്കയെ ടെഡെസ്കോ രണ്ടാമതെത്തിച്ചു. അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയോടേറ്റ കനത്ത തോൽ‌വിയിൽ സ്ഥാനം നഷ്ട്ടമായ ടെഡെസ്കോ തുടർന്ന് റഷ്യിലെ സ്പാർട്ടക്ക് മോസ്കോയിലെത്തി. രണ്ട് സീസണുകൾക്ക് ശേഷം മോസ്കൊ വിട്ട അദ്ദേഹം ആർ ബി ലെപ്സിഗ് പരിശീലകനായി ജർമനിയിൽ തിരിച്ചെത്തി. ഇക്കാലയളവിൽ ലെപ്സിഗിനെ യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയിലേക്ക് നയിച്ച അദ്ദേഹം, ലെപ്സിഗിന് ഡിഎഫ്ബി പോകൽ കിരീടവും സമ്മാനിച്ചു. ഈ സീസണിലെ തുടർച്ചയായ മോശം പ്രകടനത്തെ തുടർന്ന് സെപ്റ്റംബർ ഏഴിന് അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

പരിശീലകനായി നിയമിതനായതിന് പിന്നാലെ ചുമതല ഏറ്റെടുക്കുന്നതിൽ ഏറെ അഭിമാനമുണ്ടെന്ന് പറഞ്ഞ ടെഡെസ്കോ, ടീമിനെ മത്സരസജ്ജമാക്കാൻ ലഭിച്ച അവസരത്തിന്റെ ആവേശത്തിലാണെന്നും കൂട്ടിച്ചേർത്തു. അടുത്ത മാസം 24ന് സ്വീഡനുമായുള്ള യൂറോ കപ്പ് യോഗ്യത മത്സരമാകും ബെൽജിയം പരിശീലകനായുള്ള ടെഡെസ്കോയുടെ അരങ്ങേറ്റ മത്സരം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ