FOOTBALL

സൂപ്പര്‍ താരത്തിന് പരുക്ക്; ബ്ലാസ്‌റ്റേഴ്‌സിന് വീണ്ടും തിരിച്ചടി

നേരത്തെ പരുക്ക് കാരണം പുതിയ സൈനിംഗ് ജോഷ്വ സൊറ്റൊരിയോയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു

വെബ് ഡെസ്ക്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ പുതിയ സീസണിന്റെ ഫിക്‌സ്ചര്‍ ഈയാഴ്ച പുറത്തുവരാനിരിക്കെ വമ്പന്‍ തിരിച്ചടി നേരിട്ട് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മുന്‍നിരയിലെ സൂപ്പര്‍ താരം ദിമിത്രി ഡയമെന്റക്കോസിന് നേരിട്ട പരുക്കാണ് ടീമിനെ വലയ്ക്കുന്നത്. ടീമിന്റെ പരിശീലന ക്യാമ്പിനിടെയാണ് താരത്തിനു പരുക്കേറ്റത്.

കാല്‍മുട്ടിനേറ്റ പരുക്കില്‍ നിന്ന് മുക്തനാകാന്‍ താരത്തിന് മൂന്നു മാസത്തിലേറെ സമയം വേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ സംഭവിച്ചാല്‍ പുതിയ സീസണിന്റെ തുടക്കത്തില്‍ ദിമിത്രിയുടെ സേവനം ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടമാകും. ഡിസംബറോടെ മാത്രമേ താരത്തിന് കളത്തിലിറങ്ങാന്‍ സാധിക്കൂ.

എന്നാല്‍ ഡിസംബര്‍ മാസം ഐഎസ്എല്ലില്‍ ഇടവേളയാണ്. അതോടെ താരം ബ്ലാസ്‌റ്റേഴ്‌സ് ജഴ്‌സിയില്‍ ഇറങ്ങാന്‍ ജനുവരി വരെ കാത്തിരിക്കേണ്ടി വരും. അതേസമയം ദിമിത്രിയുടെ പരുക്ക് എത്രത്തോളം ഗുരുതരമാണെന്നതു സംബന്ധിച്ച് വെളിപ്പെടുത്താന്‍ ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റ് തയാറായിട്ടില്ല.

പരുക്ക് കാരണം പുതിയ സൈനിംഗ് ജോഷ്വ സൊറ്റൊരിയോയെ കേരള ബ്ലാസ്റ്റേഴ്സിന് നഷ്ടമായിരുന്നു. ദിമിത്രി കൂടി പരുക്കേറ്റ് പുറത്തുപോയാല്‍ ബ്ലാസ്‌റ്റേഴ്‌സിന് അത് കനത്ത തിരിച്ചടിയാകും. കഴിഞ്ഞ സീസണില്‍ ടീമിന്റെ ടോപ് സ്‌കോറര്‍ ആയിരുന്നു ദിമിത്രി. 21 മത്സരങ്ങള്‍ കളിച്ച ദിമി 10 ഗോളുകള്‍ നേടുകയും 3 അസിസ്റ്റുകള്‍ സംഭാവന ചെയ്യുകയും ചെയ്തു.

അതിനിടെ ബ്ലാസ്റ്റേഴ്സില്‍ നിന്നും ഈ സീസണില്‍ ഇന്റര്‍ കാശിയിലേക്ക് ഒരു താരത്തെ കൂടി ലോണില്‍ അയയ്ക്കും. പ്രതിരോധത്തില്‍ നിന്ന് ബിജോയ് വര്‍ഗീസാണ് പുതിയ ഐ ലീഗ് ടീമിനൊപ്പം ചേരുന്നത്. താരം ടീമിനൊപ്പം പരിശീലനം തുടങ്ങിയിട്ടുണ്ട്. മറ്റൊരു ബ്ലാസ്റ്റേഴ്സ് യുവതാരം ഗീവ്സണ്‍ സിംഗിനെ ഒഡീഷ എഫ്സി സ്വന്തമാക്കിയിരുന്നു.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ