FOOTBALL

നെയ്മറും സൗദി പ്രോ ലീഗിലേക്ക്; അല്‍ ഹിലാലുമായി കരാറിലേക്കെന്ന് സൂചന

അൽഹിലാലുമായി രണ്ടു വർഷത്തെ കരാറിലാണ് നെയ്മർ ഒപ്പിടുന്നതെന്നാണ് ഫ്രഞ്ച് മാധ്യമമായ ലെ ക്വിപ് റിപ്പോർട്ട് ചെയ്തത്

വെബ് ഡെസ്ക്

ബ്രസീൽ ഫുട്ബോൾ താരം നെയ്മർ ജൂനിയർ സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്കെത്തുന്നുവെന്ന് റിപ്പോർട്ട്. അൽ ഹിലാലുമായി രണ്ടു വർഷത്തെ കരാറിലാണ് നെയ്മർ ഒപ്പിടുന്നതെന്നാണ് ഫ്രഞ്ച് മാധ്യമമായ ലെ ക്വിപ് റിപ്പോർട്ട് ചെയ്തത്. ബ്രസീലിയൻ താരത്തിന്റെ കൈമാറ്റവുമായി ബന്ധപ്പെട്ട നിബന്ധനകൾ പി എസ് ജിയും സൗദി ക്ലബും ചർച്ച ചെയ്തു വരികയാണ്. 100 ദശ ലക്ഷം യൂറോയാണ് അൽഹിലാൽ വാ​ഗ്ദാനം ചെയ്തത്. അതേ സമയം സൗദി ക്ലബോ നെയ്മറോ ഈ കാര്യം സ്ഥിരീകരിച്ചിട്ടില്ല.

2017ലാണ് റെക്കോർഡ് തുക നൽകി പിഎസ്ജി ബാഴ്സയിൽ നിന്ന് നെയ്മറെ വിലക്കെടുത്തത്. 112 മത്സരങ്ങളിലായി ക്ലബിനു വേണ്ടി 82 ​ഗോളുകളാണ് താരം നേടിയത്

നെയ്മറിന്റെ മുൻ ക്ലബ്ബായ ബാഴ്സലോണയും അൽ ഹിലാലുമാണ് താരത്തെ സൈൻ ചെയ്യാൻ മുൻ നിരയിലുണ്ടായിരുന്നത്. അതേ സമയം അമേരിക്കൻ ലീ​ഗായ എംഎൽഎസിൽ നിന്നും നെയ്മറെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടന്നിരുന്നു, എന്നാൽ അൽ ഹിലാൽ താരത്തെ സ്വന്തമാക്കാനുള്ള സാധ്യതയാണ് കൂടുതലെന്നുമാണ് ഫുട്ബോൾ ലോകത്തിന്റെ നിരീക്ഷണം.

2017ലാണ് റെക്കോഡ് തുക നൽകി പിഎസ്ജി ബാഴ്സയിൽ നിന്ന് നെയ്മറെ വിലക്കെടുത്തത്. 112 മത്സരങ്ങളിലായി ക്ലബിനു വേണ്ടി 82 ​ഗോളുകളാണ് താരം നേടിയത്. പി എസ് ജിയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്ന നെയ്മർക്ക് ലോകകപ്പിന് ശേഷം മികവ് പുലർത്താൻ കഴിഞ്ഞില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ കാലിനു പരിക്കേറ്റതിനെ തുടർന്ന് ശാസ്ത്രക്രിയയ്ക്ക വിധേയനായ താരത്തിന് സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുകയായിരുന്നു.

ഈ വർഷം ജൂണിലാണ് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി അമേരിക്കയിലെ ഇന്റർ‌ മയാമിലേക്ക് എത്തിയത്. മെസ്സിക്കു പിന്നാലെ നെയ്മറും അമേരിക്കയിലെത്തുമെന്ന വാർത്ത വന്നതോടെ ​ വലിയ ആവേശത്തിലായിരുന്നു ആരാധകർ.

നെയ്മർക്ക് പുറമേ ഫുൾഹാമിൽ നിന്ന് സൂപ്പർ താരം അലക്സാണ്ടർ മിട്രോവിച്ചിനെയും സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അൽ ഹിലാൽ. നിലവിൽ റൂബൻ നെവസ്, കലിദോ കൗലിബാലി തുടങ്ങിയ വമ്പൻ താര നിരയും അൽ ഹിലാലിൽ കളിക്കുന്നുണ്ട്. നെയ്മറിന്റെ വരവു കൂടിയാകുമ്പോഴേക്കും ലോകത്തിലെ തന്നെ ഉയർന്ന താര മൂല്യമുള്ള ടീമായി അൽ ഹിലാൽ മാറും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ