FOOTBALL

ചാമ്പ്യന്‍സ് ലീഗ് ആവേശം ഇന്നുമുതല്‍; പിഎസ്ജി ഇന്ന് യുവന്റസിനെതിരേ

മറ്റു മത്സരങ്ങളില്‍ സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് കെല്‍റ്റിക്കിനെയും ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്പാനിഷ് ക്ലബ് സെവിയയെയും നേരിടും.

വെബ് ഡെസ്ക്

ചാമ്പ്യന്മാരുടെ ചാമ്പ്യനെ കണ്ടെത്താനുള്ള ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ പുതിയ സീസണിന് ഇന്നു തുടക്കമാകും. ഇന്നു നടക്കുന്ന മത്സരങ്ങളില്‍ ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയും ഇറ്റാലിയന്‍ വമ്പന്മാരായ യുവന്റസും ഏറ്റുമുട്ടും. മറ്റു മത്സരങ്ങളില്‍ സ്പാനിഷ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് കെല്‍റ്റിക്കിനെയും ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി സ്പാനിഷ് ക്ലബ് സെവിയയെയും നേരിടും.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിക്ക് ക്രൊയേഷ്യന്‍ ക്ലബ് ഡൈനാമോ സാഗ്രെബ് ആണ് എതിരാളികള്‍. ജര്‍മന്‍ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഡാനിഷ് ക്ലബ് കോബന്‍ഹേവനുമായും ജര്‍മന്‍ ക്ലബ് ആര്‍ബി ലെപ്‌സിഷ് ഷക്തറുമായും ഏറ്റുമുട്ടും. ഇറ്റാലിയന്‍ വമ്പന്മാരായ എസി മിലാന് സാല്‍സ്ബര്‍ഗാണ് എതിരാളികള്‍.

പിഎസ്ജി യുവന്റസ് മത്സരമാണ് ഏറെ ശ്രദ്ധേയം. സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പെ എന്നിവരടങ്ങിയ വമ്പന്‍ താരനിരയുമായി ഇറങ്ങുന്ന ഫ്രഞ്ച് ക്ലബിനെ പിടിച്ചുകെട്ടുക യുവന്റസിനെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ്.

മൂവര്‍ സംഘത്തിനു പുറമേ ന്യൂനോ മെന്‍ഡിസ്, മാര്‍ക്കോ വെരാറ്റി, മാര്‍ക്വിഞ്ഞോസ്, സെര്‍ജിയോ റാമോസ്, പ്രെസ്‌നെന്റ് കിംപെംബെ, അച്ചറഫ് അക്കീമി എന്നിവരും മികച്ച ഫോമിലാണ്. ഫ്രഞ്ച് ലീഗില്‍ അവസാനം നടന്ന രണ്ടു മത്സരങ്ങളില്‍ നിന്ന് ആറു ഗോളുകളാണ് പിഎസ്ജി നേടിയത്. ഒരു ഗോള്‍ പോലും വഴങ്ങിയതുമില്ല.

മറുവശത്ത് സൂപ്പര്‍ താരവും പിഎസ്ജി മുന്‍ താരവുമായ എയ്ഞ്ചല്‍ ഡി മരിയ ഇല്ലാതെയാണ് യുവന്റസ് ഇറങ്ങുന്നത്. പരുക്കിനെത്തുടര്‍ന്നാണ് ഡി മരിയയെ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കിയത്. മരിയയുടെ അഭാവത്തില്‍ പിഎസ്ജിയില്‍ നിന്നു വായ്പാടിസ്ഥാനത്തില്‍ ഇറ്റലിയില്‍ എത്തിയ ലിയാന്‍ഡ്രേ പരേഡസ്, ഫെഡറിക്കോ ചിയേസ, യുവാന്‍ ക്വഡ്രാഡോ, ഫിലിപ്പ് കോസ്റ്റിച്ച്, ലിയോനാര്‍ഡോ ബൊനൂച്ചി, അഡ്രിയാന്‍ റാബിയോട്ട്, ഡാനിലോ, അലക്‌സ് സാന്‍ഡ്രോ എന്നിവരിലാണ് യുവന്റസിന്റെ പ്രതീക്ഷ.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ